Web Desk

തിരുവനന്തപുരം

June 02, 2020, 9:53 am

ബെവ്‌ക്യു: മദ്യ വില്പന ഇന്ന് പുനരാരംഭിക്കും

Janayugom Online

ബെവ്‌ക്യു ഉപയോഗിച്ചുള്ള ഓൺലൈൻ മദ്യ വില്പന ഇന്ന് പുനരാരംഭിക്കും. ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് മദ്യ വില്പന ആരംഭിക്കുന്നത്. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് ആപ്പ് പൂർണതോതിൽ സജ്ജമായതായി ബിവറേജസ് കോർപ്പറേഷൻ അറിയിച്ചു.

ബുക്കിംഗ് ദൂര പരിധി അഞ്ചു കിലോമീറ്ററായി ചുരുക്കിയാണ് പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള ഷോപ്പുകളിൽ നിന്ന് ടോക്കൺ ലഭിക്കും. അത് കഴിഞ്ഞാൽ 10 കിലോമീറ്റർ ചുറ്റളവിൽ നിന്ന് ലഭിക്കും. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് പിൻകോഡിന് സമീപത്തെ ഷോപ്പുകളിൽ നിന്ന് മദ്യം ലഭിക്കും.

നാളെ മുതൽ ക്ലബുകൾ വഴിയും മദ്യം ലഭിക്കും. വിദേശ ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തിയാണ് ക്ലബ്ബുകൾ വഴി മദ്യം പാഴ്‌സലായി നൽകുന്നത്. സംസ്ഥാനത്തെ 42 ക്ലബ്ബുകൾക്കാണ് ബാർ ലൈസൻസ് ഉള്ളത്.

Eng­lish sum­ma­ry: Online Sell­ing through BevQ app will restart today.

You may also like this video: