ഇപ്പോൾ ട്രോളന്മാരുടെ സ്ഥിര ഇരകളാണ് പഴയ സിനിമാ കഥാപാത്രങ്ങൾ. ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം കുഞ്ഞിക്കൂനനിലെ വാസു അണ്ണനാണ്.
സായ്കുമാർ അവതരിപ്പിച്ച ക്രൂരനായ വില്ലനെ നായകനാക്കി മാറ്റുന്നതാണ് ഇപ്പോൾ വെെറലാകുന്ന ട്രോളുകൾ. പറഞ്ഞ് വന്ന് മന്യയുടെ നായികയും വാസു അണ്ണനും തമ്മിലുള്ള വിവാഹം വരെ സോഷ്യൽ മീഡിയ നടത്തി. മറ്റ് വെെറൽ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തായി വാസു അക്ഷരാർത്ഥത്തിൽ വില്ലനാണ്.
സംഗതി കെെവിട്ട് പോകുമെന്ന് കണ്ട് മന്യ തന്നെ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. തൻറെ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് മന്യ മറുപടി നൽകിയിരിക്കുന്നത്. വികാസാണ് തൻറെ ഭർത്താവെന്നും വാസു അണ്ണനെ സൂക്ഷിക്കണമെന്നുമാണ് മന്യ കുറിച്ചത്.
English summary; Beware of Vasu Anna; Manya’s reply to the trolls
You may also like this video;