അശ്ലീലം പറഞ്ഞതിന് യൂട്യൂബറെ താമസസ്ഥലത്തെത്തി മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 30 ന് വിധി പറയുമെന്നു ഹൈക്കോടതി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. നിയമം കയ്യിലെടുക്കുന്നത് ശരിയാണോയെന്നും കോടതി ചോദിച്ചു.
വിജയ് പി നായർ സ്വമേധയാ ലാപ്ടോപ്പും ഫോണും നൽകിയതാണെന്നും മോഷ്ടിച്ചതല്ലെന്നും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ അപ്പോൾ തന്നെ പൊലീസിന് കൈമാറി. ഇതനുസരിച്ചു പൊലീസ് കേസെടുത്തു. അതിനു ശേഷമാണ് വിജയ് പി നായരുടെ പരാതി വരുന്നത്. വിജയ് പി നായർ വിളിച്ചത് അനുസരിച്ചാണ് സുഹൃത്തുക്കൾക്കൊപ്പം അയാൾ തമാമസിക്കുന്ന മുറിയിൽ ചെന്നത്. അല്ലാതെ അതിക്രമിച്ചു കയറിയതല്ല. മുറിയിൽ കയറിയപ്പോൾ വിജയ് പി നായർ ഉപദ്രവിക്കാൻ ശ്രമിച്ചു. അപ്പോഴാണ് ഒരു പിടിവലി നടന്നത്. പൊലീസ് ചുമത്തിയിരിക്കുന്ന മോഷണം ഉൾപ്പെടെയുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു.
നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യാൻ നിങ്ങൾക്ക് എന്താന് അധികാരമെന്നും ഒരാളെ മുറിയിൽ കയറി ആക്രമിക്കാൻ ധൈര്യം ഉണ്ടെങ്കിൽ ജയിലിൽ പോകാൻ ഭയക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. നിയമം കയ്യിലെടുക്കുമ്പോൾ അനന്തര നടപടികൾ നേരിടാൻ തയാറാകണമെന്നും കോടതി പറഞ്ഞു. മോഷ്ടിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നിരിക്കമെന്നില്ലെന്ന് സർക്കാർ അഭിഭാഷനും ചൂണ്ടിക്കാട്ടി.
യൂട്യൂബറെ ആക്രമിച്ചെന്ന കേസിൽ ഭാഗ്യലക്ഷ്മി, ദിയ സന , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാൺ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നൽകിയത്. മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.