നടി ഭാമയ്ക്ക് എന്താണ് സംഭവിച്ചത്; അമ്പരന്ന് ആരാധകർ

Web Desk
Posted on September 09, 2020, 11:39 am

നിവേദ്യം എന്ന ചിത്രത്തിലൂടെയെത്തി പിന്നീട് നിരവധി തെന്നിന്ത്യൻ സിനിമകളിൽ നായികയായി മാറിയ താരമാണ് ഭാമ. നിലവിൽ സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് താരം.

ഇപ്പോഴിതാ ഭാമ പങ്കുവെച്ച പുതിയ ചിത്രം ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. ഒറ്റ നോട്ടത്തിൽ ഭാമയാണെന്ന് തിരിച്ചറിയാൻ നന്നേ പാടുപെടേണ്ടി വരുന്ന ഒരു ചിത്രം. വൻ മേക്കോവറിലാണ് ഭാമ തന്റെ പുതിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കവിളുകൾ കുറഞ്ഞ് നീണ്ടമുഖമായി മാറിയതായാണ് ചിത്രത്തിൽ നിന്ന് മനസിലാക്കാനാകുന്നത്.

എന്തൊരു മാറ്റമാണിതെന്നും പെട്ടെന്ന് കണ്ടാൽ മനസിലാക്കാനാകില്ലെന്നുമൊക്കെ ആരാധകർ കമന്റുകളിലൂടെ പറയുന്നത്.ആരാധകർക്ക് പുറമേ നടിമാരും ഭാമയുടെ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.

Eng­lish sum­ma­ry; bhama viral new pho­tos

You may also like this video;