രാഷ്ട്രപിതാവ് എന്നത് ഭാരതരത്ന ബഹുമതിയ്ക്കും മുകളിലാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. മഹാത്മാഗാന്ധിക്ക് ഭാരതരത്ന ബഹുമതി നല്കാന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ഗാന്ധിജി രാഷ്ട്രപിതാവാണ്. അദ്ദേഹത്തിന് അതിനേക്കാള്‍ വലുതായ ഔപചാരികമായ ഒരു ബഹുമതിയും ഇല്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഹര്ജിയിന്മേല് കേന്ദ്രത്തിന് നോട്ടീസ് അയക്കാനും കോടതി വിസമ്മതിച്ചു.
അനിൽ ദത്ത ശർമയെന്ന ആളാണ് ഹർജിയുമായി സുപ്രീം കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ ബി ആർ ഗവായി,സൂര്യ കാന്ത് എന്നിവരും അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹര്‍ജിക്കാരന്റെ വികാരം മാനിക്കുന്നു. ഭാരതരത്ന ബഹുമതി നല്‍കുന്നത് സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. ഹര്ജിക്കാരന് വേണമെങ്കില്‍ ഇക്കാര്യം ആവശ്യപ്പെട്ട് നേരിട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
English summary: Bharat ratna for mahatma gandhi supreme court says he is much higher
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.