May 26, 2023 Friday

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന കബ്ബ് ബുൾ ബുൾ ഉത്സവ് 24 മുതൽ

Janayugom Webdesk
January 23, 2020 10:06 pm

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന തല കബ്ബ് ബുൾബുൾ ഉത്സവ് ജനുവരി 24 മുതൽ 27 വരെ എം.ജി.എം .എച്ച് എസ് എസ് മാനന്തവാടിയിൽ വെച്ച് നടക്കും .42 വിദ്യഭ്യാസ ജില്ലകളിൽ നിന്നായി 1200 എൽ.പി.വിഭാഗം കുട്ടികൾ ഉത്സവത്തിൽ.പങ്കെടുക്കും
സാഹസിക പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, ചമയം, നൃത്ത സസ്യ വനയാത്ര, മാജിക് ഷോ ഗാനമേള, ജംഗിൾ പ്ലേ, താരാ സ്റ്റോറി അവതരണം തുടങ്ങിയ മത്സരങ്ങൾ നടക്കും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള സാമൂഹിക ‚സാംസ്കാരിക കലാരംഗത്തുള്ള പ്രമുഖ വ്യക്തികൾ നാല് ദിവസത്തെ ഉത്സവത്തിൽ വിവിധ സമയങ്ങളിൽ പങ്കെടുക്കും ‚ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആർ പ്രവീജ് ജനറൽ ചെയർമാനും സംസ്ഥാന സെക്രട്ടറി കെ.പി. പ്രതീപ് കുമാർ ജനറൽ കൺവീനറും ‚സ്കൂൾ മാനേജർ ഫാദർ സഖറിയാസ് വെളിയത്ത് വർക്കിംഗ് ചെയർമാനും മനോജ് മാത്യു കൺവീനറുമായ സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു

Eng­lish Sum­ma­ry: Bharat Scouts & Guides State Cub Bull Bull Fes­ti­val starts on 24th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.