29 March 2024, Friday

Related news

September 5, 2021
September 4, 2021
August 30, 2021
August 30, 2021
August 30, 2021
August 28, 2021
August 24, 2021

പാരാലിംപിക്സില്‍ ചരിത്രനേട്ടം കുറിച്ച് ഭവിന പട്ടേല്‍

Janayugom Webdesk
ടോക്യോ
August 28, 2021 11:11 am

ടോക്കിയോ പാരാലിംപിക്സില്‍ ടേബിള്‍ ടെന്നീസില്‍ മുപ്പത്തിനാലുകാരിയായ ഭവിന പട്ടേല്‍ ഫൈനലില്‍ പ്രവേശിപ്പിച്ചു. ഇതോടെ ചരിത്ര നേട്ടവുമായി ഇന്ത്യ പാരാലിംപിക്സില്‍ മെഡല്‍ ഉറപ്പിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിംപിക്സില്‍ ടേബിള്‍ ടെന്നീസ് ഫൈനലില്‍ പ്രവേശിക്കുന്നതും, മെഡല്‍ ഉറപ്പിക്കുന്നതും.

ശനിയാഴ്ച ടോക്കിയോയില്‍ നടന്ന നാലാം ക്ലാസ് സെമി ഫൈനല്‍ മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ മിയാവോ ഴാങ്ങിനെ 32ന് പരാജയപ്പെടുത്തിയാണ് ഫൈനില്‍ കടന്നത്. 34 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ചൈനീസ് എതിരാളിയെ 7–11, 11–7, 11–4, 9–11, 11–8 എന്ന സ്‌കോറിനാണ് മറികടന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ ചൈനീസ് താരമായ യിംഗ് സോവിനെ നേരിടും. 

സെമി മത്സരത്തില്‍ ആദ്യ സെറ്റ് പിന്നിട്ട് നിന്ന ശേഷമാണ് ഭവിന മികച്ച തിരിച്ച് വരവ് നടത്തുന്നത്. പിന്നീടുള്ള രണ്ട് സെറ്റുകള്‍ തിരിച്ച് പിടിച്ച ഭവിന പക്ഷേ നാലാം സെറ്റ് വീണ്ടും കൈവിട്ടു, എന്നാല്‍ നിര്‍ണായകമായ അഞ്ചാം സെറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച് താരം ചരിത്ര നേട്ടം കൈവരിക്കുകയായിരുന്നു.
തന്റെ പ്രഥമ പാരാലിംപിക്സിലാണ് ഭവിന പട്ടേല്‍ ഫൈനല്‍ പ്രവേശനം സാധ്യമാക്കുന്നത്.

ENGLISH SUMMARY:Bhavina Patel his­toric achieve­ment at the Paralympics
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.