ഭീമ കൊറേഗാവ് അന്വേഷണ സമിതി നിർത്തലാക്കാൻ ഗവർണമെന്റിനോട് ആവശ്യപ്പെട്ടു. 2018ലെ ഭീമ കൊറേഗാവ് കലാപത്തെകുറിച്ച് അന്വേഷിക്കാൻ രൂപികരിച്ച രണ്ടംഗ അന്വേഷണ സമിതിക്ക് ഫണ്ട് ലഭിക്കാത്തതു കൊണ്ട് ഇത് നിർത്തലാക്കാൻ പറഞ്ഞുകൊണ്ട് മഹാരാഷ്ട്ര സർക്കാരിന് കത്തെഴുതി. തങ്ങികിടക്കുന്ന ബില്ലുകളെകുറിച്ച് അന്വേഷിക്കാൻ പറഞ്ഞിട്ട് അതിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും, പകരം അത് അന്വേഷിക്കാൻ വന്നപ്പോഴെല്ലാം തങ്ങളെ അപമാനിക്കാറുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പണം ഇല്ലാതെ ഈ സാഹചര്യത്തിൽ അന്വേഷണ സമിതി ജീവനക്കാർക്ക് പ്രവർത്തിക്കാനോ, ദൈനം ദിന ആവശ്യങ്ങള്‍ ചെയ്യാനോ സാധിക്കുന്നില്ല. ഇങ്ങനെ തുടരാൻ സാധിക്കില്ല എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതുവരെ ഹോം അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് കുമാർ കത്ത് സ്വീകരിച്ചിട്ടില്ല. അത് വായിച്ചാൽ മാത്രമേ പ്രതികരിക്കാൻ കഴിയൂ എന്ന് കുമാർ പറഞ്ഞു. ഈ കാരണങ്ങൾ കൊണ്ടാണ് സമിതി നിർത്തലാക്കാൻ തീരുമാനമെടുത്തത്.
English summary: Bheema Koregav case; no fund for enquiry
YOU MAY ALSO LIKE THIS VIDEO