Web Desk

കാസര്‍കോട്‌

February 07, 2021, 7:08 pm

പൊതുമേഖല സ്ഥാപനങ്ങള്‍ സംരക്ഷിക്കാനുള്ള സമരം ശക്തമാക്കണം: പന്ന്യന്‍ രവീന്ദ്രന്‍

Janayugom Online

പൊതുമേഖല സ്ഥാപനങ്ങള്‍ സംരക്ഷിക്കാനുള്ള തൊഴിലാളികളുടെ സമരം ശക്തമാക്കമെന്ന്‌ സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഭെല്‍ ഇ.എം.എല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ സംയുക്ത ട്രേഡ്‌ യൂണിയന്‍ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഇരുപത്തി ഏഴാം ദിന സമരപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിലാണ്‌ കേന്ദ്ര സര്‍ക്കാരിന്‌ താത്‌പര്യം. അത്‌ സംരക്ഷിക്കേണ്ടത്‌ തൊഴിലാളികളുടെ മാത്രം ആവശ്യമല്ല. നാടിന്റെ ആകെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എസ്‌. ടി. യു ജില്ലാ ജനറല്‍ സെക്രട്ടറി ഷറീഫ്‌ കൊടവഞ്ചി അദ്ധ്യക്ഷത വഹിച്ചു.എഐടിയുസി ജില്ലാ പ്രസിഡണ്ട്‌ ടി. കൃഷ്‌ണന്‍, കെ.ഭാസ്‌കരന്‍ പ്രസംഗിച്ചു. കെ.ജി.സാബു സ്വാഗതം പറഞ്ഞു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 14 ന്‌ കുടുംബ സമരം നടത്തുവാന്‍ സംയുക്ത സമരസമിതി യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ ടി.കെ.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.പി.മുഹമ്മദ്‌ അഷ്‌റഫ്‌ , ഭാരവാഹികളായ എ.വാസുദേവന്‍, കെ.ജി.സാബു, വി. രത്‌നാകരന്‍, ബി.എസ്‌.അബ്ദുല്ല, വി.പവിത്രന്‍, ടി.വി.ബേബി പ്രസംഗിച്ചു.