July 2, 2022 Saturday

Latest News

July 2, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

മോഡി ആയിരം റാലികള്‍ നടത്തുമെങ്കിൽ, പൗരത്വനിയമത്തിന് എതിരെ താന്‍ ആയിരത്തിഅഞ്ഞൂറ് റാലികള്‍ നടത്തും: ചന്ദ്രശേഖര്‍ ആസാദ്

By Janayugom Webdesk
January 17, 2020

പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തില്‍ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി. ജാമ്യം ലഭിച്ച് ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞാണ് നടപടികള്‍ പൂര്‍ത്തിയാക്കി ചന്ദ്രശേഖര്‍ ആസാദിന് തീഹാറിന്റെ മതില്‍കെട്ടിന് പുറത്തേക്ക് വരാനായത്. രാത്രി ഒന്‍പത് മണിയോടെ തീഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആസാദിന് വന്‍ വരവേല്‍പ്പാണ് അണികള്‍ ഒരുക്കിയത്. ഒരുമാസത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്ന കോടതി ഉത്തരവില്‍ ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേ‌ര്‍ത്തു.

ഭരണഘടന നെഞ്ചോട് ചേര്‍ത്ത് അണികളെയും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ശേഷം മസ്ജിദില്‍ പ്രാര്‍ഥന. പൗരത്വനിയമത്തിന് അനുകൂലമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ആയിരം റാലികള്‍ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കില്‍ നിയമത്തിനെതിരെ താന്‍ ആയിരത്തിഅഞ്ഞൂറ് റാലികള്‍ നടത്തുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ‌ഇന്ന് ഉച്ചയ്‍ക്ക് ജുമാമസ്ജിദില്‍ വെള്ളിയാഴ്ച നമസ്കാരത്തില്‍ പങ്കെടുക്കുന്ന ആസാദ് രാമദാസ് ക്ഷേത്രത്തിലും ഗുരുദ്വാരയിലും ക്രിസ്ത്യന്‍ പള്ളിയിലും പ്രാര്‍ഥന നടത്തിയ ശേഷം കോടതി ഉത്തരവ് അനുസരിച്ച് സ്വദേശമായ യുപിയിലെ സഹാറന്‍പുരിലേക്ക് മടങ്ങും.

Eng­lish sum­ma­ry: Bhim army chief Chan­drashekhar azad released from tihar says will con­tin­ue fight against caa

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.