Web Desk

ന്യൂഡല്‍ഹി

February 11, 2021, 4:39 pm

ഭീമാ കൊറേഗാവ് കേസ്; തെളിവുകള്‍ കൃത്രിമമായി നിര്‍മ്മിച്ചത്

Janayugom Online

ഭീമാ കൊറേഗാവ് കേസിലെ പ്രധാന തെളിവുകള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍. വാഷിങ്‍ടണ്‍ പോസ്റ്റാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഫോറൻസിക് ലാബില്‍ പരിശോധിച്ചപ്പോഴാണ് ലാപ്ടോപ്പില്‍ മാല്‍വെയര്‍ ഉപയോഗിച്ച് 10 കത്തുകള്‍ തിരുകി കയറ്റിയെന്ന് കണ്ടെത്തിയത്. അറസ്റ്റിലായ റോണ വില്‍സണിന്റെ ലാപ്ടോപ്പിന്റെ ഇലക്ടോണിക് പതിപ്പ് അഭിഭാഷകന്റെ ്പേക്ഷ പ്രകാരമാണ് പരിശോധിച്ചത്.

റോണ കുറ്റവാളിയെന്ന് തെളിയിക്കുന്നതായിരുന്നു ഈ കത്തുകള്‍. ഇവയാണഅ റോണ വില്‍സനെതിരായ പ്രാഥമിക തെളിവുകളായി പൂനൈ പൊലീസ് കണക്കാക്കിയിരുന്നത്. എന്നാല്‍ സൈബര്‍ ആക്രമണം നടത്ചിയത് ആരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ബോംബൈ ഹൈക്കോടതിയില്‍ റോണ വില്‍സണെതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ സുദീപ് പസ്വേള അപേക്ഷ നല്‍കി.

ENGLISH SUMMARY:Bhima Kore­gaon Case Key evi­dence are malware

YOU MAY ALSO LIKE THIS VIDEO