ഭീമ കൊറേഗാവ് കേസിൽ ആക്ടിവിസ്റ്റ് ഗൗതം നവലഖ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എൻഐഎയ്ക്ക് സുപ്രിംകോടതി നോട്ടീസ്. ഈമാസം പതിനഞ്ചിന് മുൻപ് നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. 2017 ഡിസംബർ 31ന് പുനെയിൽ നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് കലാപത്തെ ആളിക്കത്തിച്ചുവെന്നാണ് ഗൗതം നവലഖക്കെതിരെയുള്ള കേസ്.
ഫെബ്രുവരി 22ന് ഭീമ കൊറേഗാവ് കേസിൽ തെലുങ്ക് കവി വരവര റാവുവിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മോശം ആരോഗ്യാവസ്ഥ പരിഗണിച്ച് ആറ് മാസത്തേക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയില്ലെങ്കിൽ ഭരണഘടന ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാകുമെന്ന് കോടതി നിരീക്ഷിച്ചു.
english summary;Bhima Koregaon case; Supreme Court issues notice to NIA on bail petition filed by Gautam Navalakha
you may also like this video;