Web Desk

ന്യൂഡല്‍ഹി

March 26, 2021, 10:20 pm

ഭീമ കൊറേഗാവ്: ഗൗതം നവ്‌ലഖെയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി

Janayugom Online

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖെയുടെ ജാമ്യഹര്‍ജി സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റിസുമാരായ യു യു ലളിത്, കെ എം ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേസില്‍ വാദം പൂര്‍ത്തിയാക്കിയത്. നവ്‌ലഖെയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബലും എന്‍ഐഎയ്ക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌ വി രാജുവും ഹാജരായി. 

തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജിയില്‍ ഈ മാസം ആദ്യം സുപ്രീം കോടതി എന്‍ഐഎയോട് വിശദീകരണം തേടിയിരുന്നു. 2017 ഡിസംബർ 31ന് പുനെയിൽ നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് കലാപത്തെ ആളിക്കത്തിച്ചുവെന്നാണ് ഗൗതം നവ്‌ലഖെയ്ക്കെതിരെയുള്ള കേസ്.

ENGLISH SUMMARY:Bhima Kore­gaon: The Supreme Court has post­poned the hear­ing of Gau­tam Navlakh’s bail application
You may also like this video