November 28, 2022 Monday

Related news

November 27, 2022
November 27, 2022
November 27, 2022
November 20, 2022
November 20, 2022
November 20, 2022
November 19, 2022
November 18, 2022
November 16, 2022
November 16, 2022

ഓക്സിജൻ ലഭിച്ചില്ല; ഭോപ്പാലില്‍ 25 മണിക്കൂറിനിടെ 12 കോവിഡ് രോഗികൾ മരിച്ചു

Janayugom Webdesk
ഭോപ്പാൽ
April 18, 2021 6:46 pm

ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഷഹ്ദോളിലെ സർക്കാർ ആശുപത്രിയിൽ 25 മണിക്കൂറിനിടെ 12 കോവിഡ് രോഗികൾ മരിച്ചു. സർക്കാർ മെഡിക്കൽകോളജ് ആശുപത്രിയിലെ രോഗികളാണ് മരിച്ചത്. ശനിയാഴ്ച രാത്രി മാത്രം ആരുപേരാണ് മരിച്ചത്. 62 രോഗികളെ പ്രവേശിപ്പിച്ച അത്യാഹിത വിഭാഗത്തിലെ കോവിഡ് വാർഡിലാണ് ദ്രവീകൃത ഓക്സിജന്റെ ദൗർലഭ്യം കാരണം രോഗികൾ മരിച്ചതെന്ന് ആശുപത്രി ഡീൻ മിറിന്ദ് ഷിറാൾക്കർ പറഞ്ഞു. 

ശനിയാഴ്ച മുതൽ ആശുപത്രിയിൽ ഓക്സിജന്റെ ദൗർലഭ്യം നേരിടുന്നുണ്ട്. കരാറുകാരെ നിരന്തരം ബന്ധപ്പെടുന്നുവെങ്കിലും ആവശ്യക്കാരുടെ എണ്ണക്കൂടുതൽ കാരണം മതിയായ തോതിൽ ലഭ്യമാക്കുവാൻസാധിക്കുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ആശുപത്രിയിലെ പ്ലാന്റിന് പത്ത് കിലോലിറ്റർ ഓക്സിജൻ സംഭരണ ശേഷിയാണുള്ളത്. സംസ്ഥാനത്ത് ഓക്സിജൻ നിർമ്മാണ സംവിധാനം നിലവിൽ ഇല്ലാത്തതിനാൽ ഗുജറാത്ത്, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. 180 മെട്രിക് ടൺ ഗുജറാത്തിൽനിന്നും 100 മെട്രിക് ടൺ യുപിയിൽനിന്നും എത്തിക്കുന്നു. പത്ത് ടണ്ണാണ് രാജസ്ഥാനിൽ നിന്ന് വാങ്ങുന്നത്. 

ഷഹ്ദോൾ മെഡിക്കൽ കോളജിൽ ജീവനക്കാരുടെ കുറവും കോവിഡ് രോഗ പരിപാലനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 37 നഴ്സുമാരും 27 വാർഡ് ജീവനക്കാരുമാണ് നിലവിലുള്ളത്. യഥാക്രമം 149, 70 വീതം പേർ വേണ്ടിടത്താണ് ഇത്. 82 ഡോക്ടർമാരുടെ തസ്തികൾ ഉണ്ടെങ്കിലും 14 ഡോക്ടർമാർ മാത്രമാണ് ഇവിടെയുള്ളത്. 

ENGLISH SUMMARY: Bhopal, 12 Kovid patients died in 25 hours due to lack of oxygen
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.