ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകുവാനാവശ്യപ്പെട്ട് തിരുത്തല്‍ ഹര്‍ജി നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. യുഎസ് ആസ്ഥാനമായുള്ള യൂണിയൻ കാർബൈഡ് കോർപറേഷന്റെ (യുസിസി) സ്ഥാപനങ്ങളിൽ നിന്ന് 7,844 കോടി രൂപ അധിക ഫണ്ട് നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇതുമായി ബന്ധപ്പെട്ട് എട്ടാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് തയാറാക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി നിർദ്ദേശിച്ചു. നേരത്തെ അധിക തുക ആവശ്യപ്പെട്ടുള്ള തിരുത്തല്‍ ഹര്‍ജിയുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
1984 ഡിസംബർ രണ്ടിനും മൂന്നിനും ഇടയില്‍ യൂണിയൻ കാർബൈഡ് അമേരിക്കൻ സ്ഥാപനമായ യൂണിയൻ കാർബൈഡ് കോർപറേഷന്റെ ഇന്ത്യയിലെ ഫാക്ടറിയില്‍ നിന്ന് വിഷാംശമുള്ള മീഥൈൽ ഐസോസയനേറ്റ് വാതകം ചോർന്നതിനെ തുടർന്നാണ് ദുരന്തമുണ്ടായത്. ദുരന്തത്തില്‍ 93,000ല്‍ അധികം പേര്‍ മരിക്കുകയും 1.02 ലക്ഷം പേരെ ബാധിക്കുകയും ചെയ്തു. 1989 ഫെബ്രുവരിയില്‍ സുപ്രീംകോടതിയുടെ സഹായത്തോടെ 705 കോടി രൂപ ഇരകള്‍ക്ക് നല്‍കി. അനുവദിച്ച നഷ്ടപരിഹാര തുകയുടെ അഞ്ചിലൊന്നിൽ താഴെയാണ് ഓരോ ഇരകൾക്കും ലഭിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. 2010 ഡിസംബറിൽ നഷ്ടപരിഹാരം കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേന്ദ്രം തിരുത്തൽ ഹർജി നൽകിയിരുന്നു. കേസില്‍ 2010 ജൂൺ 7ന് യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ (യുസിഐഎൽ) ഏഴ് എക്‌സിക്യൂട്ടീവുകളെ രണ്ട് വർഷത്തെ തടവിന് ഭോപ്പാൽ കോടതി ശിക്ഷിച്ചു. അന്നത്തെ യുസിസി ചെയർമാൻ വാറൻ ആൻഡേഴ്സൺ കേസിലെ മുഖ്യപ്രതിയായിരുന്നെങ്കിലും വിചാരണയ്ക്ക് ഹാജരായില്ല. പിന്നീട് ഇയാള്‍ ഒളിവില്‍ പോയതാണെന്ന് വ്യക്തമായി. കേസില്‍ 2023 ജനുവരി 10 ന് വാദം കേൾക്കും.
English Summary: Bhopal gas disaster: Center to file rectification petition
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.