23 April 2024, Tuesday

ഭുപേന്ദ്ര പട്ടേല്‍ പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയാകും

Janayugom Webdesk
അഹമ്മദാബാദ്
September 12, 2021 4:55 pm

ഭുപേന്ദ്ര പട്ടേല്‍ പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയാകും. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന ബിജെപി നേതാവായ ഭുപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കനൊരുങ്ങുന്നത്. മുൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആനന്ദി ബെൻ പട്ടേലിന്റെ പിൻമുറക്കാരനായ ഭുപേന്ദ്ര പട്ടേല്‍ ഘാട്ടലോടിയ മണ്ഡലത്തിലെ എംഎല്‍എ ആണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്രമന്ത്രി അമിത് ഷായും ചേര്‍ന്നാണ് ഭുപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തതെന്നാണ് അനുമാനിക്കുന്നത്. ഇതോടെ ബിജെപി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റി പുതുതായി തെരഞ്ഞെടുത്ത നാലാമത്തെ മുഖ്യമന്ത്രിയാണ് ഭുപേന്ദ്ര പട്ടേല്‍. 2016ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആനന്ദിബെൻ പട്ടേലിനെ നീക്കം ചെയ്ത് വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കിയത്. 

Eng­lish Sum­ma­ry : bhu­pen­dra patel to be the new chief min­is­ter of gujrat

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.