Web Desk

തിരുവനന്തപുരം

June 19, 2020, 12:39 pm

ഇന്നത്തെ പ്രമുഖ CPM നേതാവിനെ എറണാകുളം ടൗൺ തൊട്ട് ഇടപ്പള്ളി വരെ തല്ലിച്ചതച്ച സത്യനേശൻ എന്ന മഹാനടൻ സത്യൻ

Janayugom Online

മലയാളത്തിന്റെ മഹാനടൻ സത്യൻ വിടചൊല്ലിയിട്ട്‌ 49 വർഷങ്ങൾ പൂർത്തിയായ ജൂൺ 15ന്‌ ബിബിത്‌ കോഴിക്കളത്തിൽ എന്നയാൾ ഫേസ്ബുക്കിൽ കുറിച്ച ഒരു പോസ്റ്റിലാണ്‌ അധികമാർക്കും അറിയാത്ത സത്യൻ എന്ന പോലീസ്‌ ഉദ്യോഗസ്ഥന്റെ നടപടികളെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത്‌. അധ്യാപകനും, പട്ടാളക്കാരനും, പോലീസ്‌ ഉദ്യോഗസ്ഥനുമൊക്കെയായി ജീവിതത്തിൽ കെട്ടിയാടിയ നിരവധി വേഷങ്ങൾ അഴിച്ചു വച്ചിട്ടാണ്‌ സത്യൻ സിനിമയിൽ മഹാനടനായി മാറിയത്‌. പോലീസ്‌ ഉദ്യോഗസ്ഥനായി സേവനം അനുഷ്ടിക്കുമ്പോഴായിരുന്നു സത്യനേശൻ അന്നത്തെ കൗമാരക്കാരനായ ഇന്നത്തെ മുതിർന്ന കമ്യൂണിസ്റ്റ്‌ നേതാവിനെ തല്ലിച്ചതച്ചതെന്ന് ബിബിത്‌ പറയുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ.

ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് 20 വയസ് പ്രായമുള്ള ഒരു ചെറുപ്പക്കാരനെ എറണാകുളം ടൗണിൽ നിന്നും ഇടപ്പള്ളി വരെ തല്ലിച്ചതച്ച സത്യനേശൻ എന്ന പോലീസുകാരനെക്കുറിച്ച് പറയുന്നുണ്ട് പ്രമുഖ നിരൂപകൻ കെ.പി.അപ്പൻ. ചോരയിൽക്കുളിച്ച് അക്ഷോഭ്യനായി നടന്നുപോയ ആ ചെറുപ്പക്കാരന്റെ പേര് ചോരയിൽ കുളിച്ച് നടന്നു പോയ ധീരൻ.

അയാളെ നാം സ്നേഹപൂർവം എം.എം.ലോറൻസ് എന്നു വിളിക്കുന്നു. സഖാവ് എം.എം.ലോറൻസ്. “ചോര കൊണ്ട് മാത്രം വീട്ടേണ്ടുന്ന ഒരു കടമായിരുന്നു” അതെന്ന് അപ്പൻ പറയുന്നു. ഒന്നും സംഭവിച്ചില്ല. സത്യനേശൻ എന്ന ഇൻസ്പെക്ടർ പിന്നീട് മലയാളികളുടെ സ്വന്തം നടനായ സത്യനായി അരങ്ങ് വാണു കടന്നുപോയി.

വള്ളിക്കുന്നത്ത് കമ്യൂണിസ്റ്റുപാർട്ടിയുണ്ടാക്കിയത് ചേലക്കോട്ടേത്ത് കുഞ്ഞിരാമന്റെ മകൾ ഭാർഗവി കത്തിച്ചുവെച്ച മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലാണെന്നു പറയുന്നുണ്ട് തോപ്പിൽ ഭാസി. തന്റെ മൂലധനമെന്ന നാടകം സമർപ്പിച്ചിരിക്കുന്നത് ഭാർഗവിയെന്ന കൊച്ചുകുട്ടിക്കാണ്. ഒരുപേജുവരാത്ത ആ കുറിപ്പ് കണ്ണീരോടെയല്ലാതെ നമുക്ക് വായിക്കാൻ കഴിയില്ല.

കുഞ്ഞിരാമന്റെ ഭാര്യയുടെ നരകജീവിതമാണ് ‘മൂലധന’മെന്ന നാടകം. അത് സിനിമയാക്കിയപ്പോൾ അതിൽ പ്രധാന റോളിൽ സത്യനായിരുന്നു. സത്യൻ എന്ന മനുഷ്യൻ അങ്ങനെ മറ്റുപലരേയുംപോലെ നിരവധിവേഷങ്ങളാടിക്കടന്നുപോയി. സത്യന്റെ ഓർമ്മദിനമാണിന്ന് (ജൂൺ 15). അനുഭവങ്ങൾ പാളിച്ചകളെന്ന സിനിമയിൽ ഭാർഗവിക്കുപകരം കുമാരിയെന്ന പേരുകാരിയായ മകളുടെ ശവകുടീരത്തിനരികിൽ നിൽക്കുന്ന സത്യനെന്ന അഛൻ.

YOU MAY ALSO LIKE THIS VIDEO