Web Desk

ന്യൂയോര്‍ക്ക്

January 21, 2021, 1:23 pm

പൗരന്മാരല്ലാത്തവരെ യുഎസ് സെന്‍സസില്‍ നിന്ന് ഒഴിവാക്കാനുളള ട്രംപിന്‍റെ എന്‍പിആര്‍-എന്‍ആര്‍സി പോലുള്ള പദ്ധതി ബൈഡന്‍ അസാധുവാക്കി

Janayugom Online

യുഎസ് പ്രിസിഡന്‍റായി ജോ ബൈഡന്‍ അധികാരമേറ്റതിനെ തുടര്‍ന്ന് ട്രംപ് ഭരണ കാലഘട്ടത്തിലെ നിരവധി നയങ്ങള്‍ പൊളിച്ചു നീക്കുന്നതില്‍ വ്യാപൃതനായിരിക്കുകയാണ് 17 എക്സിക്യുട്ടീവ് ഉത്തരവുകളില്‍ ഏറ്റവും അപകടകരമെന്നു തോന്നുന്ന യുഎസ് സെന്‍സസിന്‍റെ പ്രക്രിയയില്‍ നിന്ന് അവിടുത്തെ പൗരന്മാരല്ലാത്തവരെ ഒഴിവാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തെ റദ്ദാക്കിയെന്നുള്ളതാണ്. ഇതിനര്‍ത്ഥം ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചും 9 /11 ആക്രമണത്തിനു ശേഷം , യുഎസ് അതിന്‍റെ പൗരന്മാരുടെ പട്ടിക സൂക്ഷിക്കാത്ത ഒരു രാജ്യമായി മാറും. കൂടാതെ എത്ര പൗരന്മാരുണ്ടെന്നു അറിയാനും കഴിയില്ല . അവിടെ താമസിക്കുവന്നവരെക്കാള്‍ പൗരന്മാരെ കണക്കാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ പദ്ധതി ദുരുപയോഗം ചെയ്തിരുന്നു. ഡേറ്റാ വിശകനത്തെ ഭരണകൂടം ദുരുപയോഗം ചെയ്തിരുന്നു. അതിനെയാണ് ജനങ്ങള്‍ ഭയന്നിരുന്നത്. അതിനെ ഭയക്കേണ്ടതു തന്നെയാണ്. താമസക്കാരേക്കാള്‍ പൗരന്മാരെ കണക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ പദ്ധതിയാണ് ഒഴിവാക്കിയത്. അവിടെയാണ് ഇന്ത്യയിലെ ദേശീയ ജനസംഖ്യാ രജിസ്റ്ററും, ( എന്‍പിആര്‍) ദേശീയ പൗരന്മാരുടെ രജിസ്റ്ററും ( എന്‍ആര്‍സി ) ആരംഭിക്കാനുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ പദ്ധതിയെ വിശ്വസിക്കരുതെന്നു പറയുന്നതിന്‍റെ കാതല്‍ തന്നെ. എന്‍പിആര്‍, എന്‍ആര്‍സിയും ഇവിടെ ദുരുപയോഗം ചെയ്യാന്‍ ഭരണകൂടം തയ്യാറാകും.

യുഎസിലെ പോലെ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിടുന്നതിനായി ഉപയോഗിക്കും. പ്രത്യേകിച്ചും ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ വേട്ടയാടുന്നതിനായി ശ്രമിച്ചിരിക്കും. സെന്‍സസ് ചോദ്യാവലിയില്‍ എന്തുകൊണ്ടാണ പൗരത്വം സംബന്ധിച്ച ചോദ്യം ചേര്‍ത്തിരിക്കുന്നതു സംബന്ധിച്ച് യുഎസ് ഭരണകൂടത്തിനോട് യുഎസ് സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാല്‍ അധികൃതരുടെ വിശദീകരണം നിരസിച്ച് നിലപാണ് കോടതി എടുത്തത്. അത് 2019ന്‍റെ മധ്യത്തിലായിരുന്നു.

എന്നാല്‍ വ്യക്തമായ മറുപടി തരുന്നതുവരെ നടപ്പാക്കേണ്ടായെന്നാണ് കോടതി പറഞ്ഞത്. ഡേറ്റാബേസ് കണക്കാക്കുന്നതിലൂടെ പൗരന്മാരുടെ വോട്ടഅവകാശം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമാകുമെന്നു യുഎസ് ഭരണകൂടം പറഞ്ഞത്. അതിനു സമാനമായിട്ടാണ് മോഡി സര്‍ക്കാരും അഭിപ്രായപ്പെടുന്നത് എന്‍പിആര്‍, എന്‍ആര്‍സി നടപ്പാക്കുന്നതിലൂടെ ജനള്‍ക്ക് പരമാവധി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും , മറ്റ് സംരക്ഷണം നല്‍കുന്നതിനൊപ്പം സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാന്‍ കഴിയുമെന്ന് , എന്നാല്‍ ഇരു സര്‍ക്കാരുകളുടേയും പ്രഖ്യാപനങ്ങള്‍ , അതായത് ട്രംപ് ഭരണകൂടത്തിന്‍റെയും, മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെയും പ്രസ്ഥാവനകള്‍ ഏറെ ഗുരുതരമായ സംശയങ്ങള്‍ളാണ് നല്‍കുന്നത്.

നരേന്ദ്രമോഡി സര്‍ക്കാരിനെപോല , പൗരന്മാരെ കണക്കാക്കാനുള്ള ട്രംപിന്‍റെ പദ്ധതിയായഡാറ്റാ വിശകലനം ദുരുപയോഗക്കുറിച്ചുള്ള ഭയവും ഏറെയായിരുന്നു. യുഎസിലെ ആശയങ്ങള്‍ക്കായി ചില ചരിത്പപരമായ സന്ദര്‍ഭങ്ങളും ഉണ്ടായിരുന്നു. സിവിള്‍ സൊസൈറ്റിഗ്രൂപ്പുകള്‍ക്കും, നാല് ജാപ്പനീസ് — അമേരിക്കന്‍ വ്യക്തികള്‍ക്കുമായി അഭിഭാഷകന്‍ 2018ല്‍ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. ഇതു സെന്‍സസ് ഡേറ്റായുമായി പരിഗണിക്കുമ്പോള്‍ ഏറെ വേദനാജകവുമാണ്,.അടുത്ത കാലത്തെ അമേരിക്കയുടെ തെറ്റായ നയത്തിലേക്ക് കൊണ്ടു ചെന്നിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജാപ്പനീസ്-അമേരിക്കക്കാരെ കൂട്ടമായി തടങ്കലില്‍ വെയ്ക്കുന്നതിന് ഉപയോഗപ്പെടുത്തി. അതുപോലെതന്നെയാണ് ഇന്ത്യയില്‍ വിവാദമായ എന്‍ആര്‍സി നടപ്പാക്കുവാനുള്ള ഏറ്റവും കുതന്ത്രമായ അജണ്ടയുടെ ഭാഗമായിട്ടാണ് എന്‍പിആര്‍ അപ്പേഡറ്റ് ചെയ്യുന്നതിനുള്ള വഴികള്‍ നടത്തുന്നത്.

2019ല്‍ ഇതിനുള്ള നടപികള്‍ സ്വീകരിച്ച മോഡിസര്‍ക്കര്‍ 3,941 കോടി രൂപ ബജറ്റില്‍ അനുവദിക്കുകയും ചെയ്തു. കൊറോണ വൈറസിന്‍റെ വ്യാപനത്തെ തുടര്‍ന്നാണ് ഈ തെറ്റായ നടപടി സര്‍ക്കാര്‍ തല്‍ക്കാലം നിര്‍ത്തി വെച്ചത്. രാജ്യത്താകമാനം പൗരത്വംഭേദഗതി ബില്ലിനെതിരെ വന്‍ പ്രക്ഷോഭമാണ് നടന്നത്. സര്‍ക്കാര്‍ പിന്മാറാന്‍ തയ്യാറപ്പോള്‍ രാജ്യത്തെ ബുഹജനപ്രക്ഷോഭവും നിര്‍ത്തി. രാജ്യത്തെ വിവരശേഖരണത്തിന്‍റെ (കനേഷുമാരി ) അതേ സമയത്തു തന്നെ എന്‍ആര്‍സി-എന്‍പിആര്‍ നടപ്പാക്കാനുളള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തെ ധിഖരിച്ചുതന്നെയാണ് സംസ്ഥാനങ്ങള്‍ പോയത്. ഒരു കാരണവശാലും എന്‍ആര്‍സി നടപ്പാക്കില്ലെന്നു സംസ്ഥാനങ്ങള്‍ തീര്‍ത്തു പറഞ്ഞു. അതിന്‍റെ പിന്നില്‍ ഒളിഞ്ഞുകിടക്കുന്ന ന്യൂനപക്ഷ വിരുദ്ധതയാണ് സംസ്ഥാനങ്ങളെ അതില്‍ നിന്നും മാററുവാന്‍ കാണമായത്.

Eng­lish summary;Biden can­cels Trump’s NPR-NRC-like plan to exempt non-cit­i­zens from US census

You may also like this video;