March 31, 2023 Friday

Related news

October 16, 2022
May 30, 2022
February 8, 2022
August 28, 2021
August 27, 2021
August 24, 2021
May 26, 2021
May 20, 2021
April 3, 2021
March 21, 2021

ഏഷ്യൻ വിരുദ്ധ ആക്രമണങ്ങളിൽ അപലപിച്ച് ബൈഡൻ

Janayugom Webdesk
വാഷിങ്ടൺ:
March 21, 2021 1:43 pm

ആക്രമണത്തിന്റെ ഏറ്റവും ഹീനമായ മുഖമാണ് ഏഷ്യൻ വംശജർക്ക് നേരെ അറ്റ്ലാന്റയിൽ നടന്ന ആക്രമണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എട്ടു പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത അറ്റ്ലാന്റ സ്പാ ആക്രമണപരമ്പരകൾക്ക് പിന്നാലെ നടത്തിയ അനുശോചന പരിപാടിയിലാണ് ബൈഡന്റെ പ്രതികരണം. ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും സംഭവത്തിൽ ദുഖം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങളിൽ മൗനം തുടരുന്നത് അപകടമാണെന്നും ബൈഡൻ പറഞ്ഞു. ചടങ്ങിൽ ഏഷ്യൻ അമേരിക്കൻ കമ്മ്യൂണിറ്റി നേതാക്കളുമായും രാഷ്ട്രീയക്കാരുമായും ബൈഡൻ ചർച്ച നടത്തി.

കഴിഞ്ഞ വർഷം മിനിയാ പൊളിസീൽ നിന്ന് ഉയർന്നുകേട്ടത് ബ്ലാക്ക് ലിവിസ് മാറ്റർ മുദ്രാവാക്യങ്ങളാണെങ്കിൽ ഇപ്പോൾ ഉയരുന്നത് ഏഷ്യൻ വംശജരുടെ അവകാശ മുദ്രാവാക്യങ്ങളാണ്. കഴിഞ്ഞ ആഴ്ച അറ്റ്ലാന്റയിലെ മൂന്ന് സ്പാകളിൽ നടന്ന വെടിവയ്പിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ആറ് പേർ ഏഷ്യൻ വംശജരായിരുന്നു. ഇതേതുടർന്ന് അക്രമണം ഏ ഷ്യൻ വംശജർക്കെതിരായ വംശീയ അക്രമമായിരുന്നെന്ന് ക ണ്ടെത്തിയിരുന്നു.

ഇതിനെ തുടർന്നാണ് ഇപ്പോൾ അമേരിക്കയിൽ ഏ ഷ്യൻവംശജർ തങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന മുദ്രാവാക്യമുയർത്തിയത്.
കൂട്ടകൊലയ്ക്ക് ഉത്തരവാദിയെന്ന് സംശയിക്കുന്ന 21 കാരനെ തെക്ക് പടിഞ്ഞാറൻ ജോർജിയയിൽ നിന്ന് മണിക്കൂറുകൾക്ക് ശേഷം അറസ്റ്റ് ചെയ്തു. കോവിഡ് വ്യാപനത്തിനിടെയും ഏ ഷ്യൻവംശജർക്ക് നേരെ നടന്ന അക്രമത്തെ അപലപിച്ച് യുഎസ് ജുഡീഷ്യറി കമ്മറ്റിയുടെ പൗരാവകാശ സമിതിയും രംഗത്തെത്തി. 30 വർഷത്തിനിടെ രാജ്യത്ത് നടന്ന ഏഷ്യൻ വിരുദ്ധ പക്ഷപാതിത്വത്തെക്കുറിച്ച് കോ ൺഗ്രസ് നടത്തിയ ആദ്യ യോഗത്തിൽ നിയമനിർമ്മാതാക്കൾ വർഗീയത വർധിപ്പിക്കുന്നതിന് കാരണമായതായി ആക്രമണാത്മക മുദ്രാവാക്യങ്ങൾ ഉയർത്തിക്കാട്ടി. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂട്ടരും കൊറോണ വൈറസിന് ഉത്തരവാദികളായി ഏഷ്യക്കാരെ ചിത്രീകരിച്ചതെങ്ങനെയെന്ന് ഡെമോക്രാറ്റുകൾ വിശദീകരിച്ചു.

റിപ്പബ്ലിക്കന്മാരുടെ ഇത്തരം ഭാഷയും പ്രവർത്തിയും ഏഷ്യൻ അമേരിക്കക്കാരുടെയും പസഫിക് ദ്വീപുവാസികളുടെയും പുറകിൽ ഒരു നിരീക്ഷണത്തിന് കാരണമായെന്നും സമിതിയിൽ അഭിപ്രായമുയർന്നു.കോവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യവ്യാപകമായി ഏ ഷ്യൻ വിരുദ്ധ അതിക്രമങ്ങൾ ഗണ്യമായി ഉയർന്നതായി വിദഗ്ദ്ധർ തെളിവ് നിരത്തുന്നു. ബ്ലാക് ലിവ്സ് മാറ്റർ പ്രക്ഷോഭങ്ങൾ ശക്തി പ്രാപിച്ചപ്പോൾ, ആഫിക്കൻ- അമേരിക്കൻ വംശജർക്കെതിരെയും ഏഷ്യൻ വംശജർക്കെതിരെയുമുള്ള അക്രമങ്ങളും വ്യാപകമായി.
കഴിഞ്ഞ വർഷം മുതൽ ഏകദേശം 3,800 ഏഷ്യൻ വംശജർ അക്രമിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ‘സ്റ്റോപ്പ് എഎപിഐ ഹേറ്റ്’ എന്ന സംഘടന കണക്കുകൾ നിരത്തി പറയുന്നു.

അമേരിക്കയിൽ ഏഷ്യൻ വിരുദ്ധ ആക്രമണങ്ങൾ തുടരുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഏഷ്യൻ അമേരിക്കക്കാർ ഭയചകിതരാണെന്നും, ഇപ്പോൾ നടക്കുന്ന ഈ അതിക്രമങ്ങൾ ‘ഒരു വ്യവസ്ഥാപരമായ ദേശീയ ദുരന്തം’ ആണെന്നും അത് പകർച്ചവ്യാധിക്കുശേഷം അപ്രത്യക്ഷമാകില്ലെന്നും മിനസോട്ട യൂണിവേഴ്സിറ്റിയിലെ ഇമിഗ്രേഷൻ ഹിസ്റ്ററി റിസർച്ച് സെൻറർ ഡയറക്ടർ എറിക ലീ പറഞ്ഞു.ഇത്തരം അധിക്രമങ്ങളിൽ മൗനം പാലിക്കുകയല്ല പ്രതികരിക്കുകയാണ് വേണ്ടതെന്നും അറ്റ്ലാന്റയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ബൈഡൻ പറഞ്ഞു.

ENGLISH SUMMARY; Biden con­demns anti-Asian attacks

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.