Web Desk

വാഷിംഗ്‌ടൺ

February 07, 2021, 2:22 pm

ഭീകരപ്പട്ടികയില്‍നിന്ന് ഹൂതികളെ ഒഴിവാക്കും : ട്രംപിന്റെ നടപടി തിരുത്തി ജോ ബൈഡന്‍

Janayugom Online

ഹൂതി വിമതരെ ഭീകരരായി മുദ്രകുത്തിയ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി തിരുത്തി പുതിയ പ്രസിഡന്റ് ജോ ബൈഡന്‍.

ആഭ്യന്തര യുദ്ധം കൊണ്ടു പൊറുതിമുട്ടിയ യെമനില്‍ ക്ഷാമം കൊണ്ടു വലയുന്ന ജനങ്ങള്‍ക്കു ദുരിതാശ്വാസ സഹായം തുടര്‍ന്നും ലഭ്യമാക്കുന്നതിനു തടസ്സമാകാതിരിക്കാനാണ് ഹൂതികളെ വിദേശ ഭീകരസംഘടനപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത്. നടപടിയെ യുഎന്‍ സ്വാഗതം ചെയ്തു.

ഒരുപാടു പേരെ കൊല്ലുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും സമാധാന പരിഹാരത്തിന് തുരംഗം വെക്കുകയും ചെയ്യുന്നവരാണ് ഹൂതികളെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരത്തെ പറഞ്ഞിരുന്നു .നേരത്തെ തന്നെ അമേരിക്കയുടെ ഉപരോധം നേരിടുന്ന ഇവരാണ് യമനിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത്.

Eng­lish Sum­ma­ry : Huthis to be removed from ter­ror­ist list

You may also like this video :