Web Desk

ന്യൂയോര്‍ക്ക്

January 21, 2021, 10:08 am

ട്രംപിന്റെ നയങ്ങൾ തിരുത്തി ബൈഡൻ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി

Janayugom Online

ഡോണൾഡ്‌ ട്രംപിന്റെ നയങ്ങൾ തിരുത്തി പുതിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം വൈറ്റ്ഹൗസിൽ എത്തിയ ബൈഡൻ, ട്രംപിനെ തിരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിട്ടു.  പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കുകയും പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരവുകളാണ് ആദ്യം ഒപ്പിട്ടത്. 17 ഉത്തരവുകളിലാണ് ആദ്യദിനം ബൈഡൻ ഒപ്പിട്ടത്. വീസ നിയമങ്ങളിലും അഭയാർത്ഥി പ്രശ്നത്തിലും കൂടുതൽ ഉദാരമായ നടപടികൾ ഉടൻ ഉണ്ടാകും.

Eng­lish sum­ma­ry; Biden revis­es Trump’s policies

You may also like this video;