14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

August 27, 2024
July 21, 2024
June 11, 2024
May 2, 2024
April 19, 2024
April 16, 2024
April 6, 2024
April 1, 2024
March 21, 2024
March 14, 2024

ലോകത്ത് ഏറ്റവും അപകടകാരിയായ രാജ്യം പാകിസ്ഥാനെന്ന് ബൈഡന്‍

Janayugom Webdesk
വാഷിങ്ടണ്‍
October 15, 2022 10:11 pm

ലോകത്ത് ഏറ്റവും അപകടകാരിയായ രാജ്യങ്ങളില്‍ ഒന്നാണ് പാകിസ്ഥാനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈ‍‍ഡന്‍. ഒരു കെട്ടുറപ്പുമില്ലാതെ ആണവായുധങ്ങൾ സൂക്ഷിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും ബൈഡൻ കുറ്റപ്പെടുത്തി. ഡെമോക്രാറ്റിക് കോൺഗ്രസ് കാമ്പയിൻ കമ്മിറ്റിയുടെ ചടങ്ങിലാണെന്ന് ബൈഡന്റെ പ്രസ്താവന.

പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയെ വിമര്‍ശിച്ചുകൊണ്ടാണ് ബൈഡന്റെ പരാമര്‍ശമെന്നും നിരീക്ഷകര്‍ പറയുന്നു. ഇസ്‌ലാമാബാദിന് നല്‍കിയിരുന്ന ധനസഹായം 2018 മുതല്‍ അമേരിക്ക നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ 450 മില്യണ്‍ ഡോളറിന്റെ പാക്കേജ് പാകിസ്ഥാന് അനുവദിച്ചതിന് പിന്നാലെയാണ് ബൈഡന്റെ പ്രസ്താവന. 

ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസിന്റെ വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാനെ കുറിച്ചുള്ള പരാമർശം. യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഷെഹ്ബാസ് ഷെരീഫ് സർക്കാർ ശ്രമിക്കുന്നതിനിടെയാണ് ബൈഡന്റെ പരാമര്‍ശം. അതേസമയം സംഭവത്തില്‍ പാകിസ്ഥാന്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. യുഎസ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുമെന്ന് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ അറിയിച്ചു. 

Eng­lish Summary:Biden says Pak­istan is the most dan­ger­ous coun­try in the world
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.