23 April 2024, Tuesday

കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം വൻ കഞ്ചാവ് വേട്ട

Janayugom Webdesk
September 23, 2021 2:27 pm

കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്ത് വൻ കഞ്ചാവ് വേട്ട.ഒൻപത് കിലോയോളം കഞ്ചാവുമായി മൂന്ന് യുവാക്കളെ കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടി.ആന്ധ്രായിൽ നിന്നും എത്തിച്ചതാണെന്നാണ് പ്രാഥമിക വിവരം.

കോട്ടയം കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുൽ (24), തിരുവാർപ്പ് സ്വദേശി ജെറിൻ പി.ആർ (22)പത്തനംതിട്ട ചാലപ്പള്ളി സ്വദേശി അഭിഷേക് മനോജ് (22) എന്നിവരെയാണ് പിടികൂടിയത്. ട്രാവൽ ബാഗിലാക്കിയാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്.

കഞ്ചാവ് സംഘം എത്തുന്നതായുള്ള ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ സ്ക്വാഡും, കോട്ടയം ഈസ്റ്റ് പോലീസും ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
eng­lish summary;Big cannabis hunt near Kot­tayam rail­way station
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.