6 October 2024, Sunday
KSFE Galaxy Chits Banner 2

രാജ്യത്ത് വന്‍ മയക്കുമരുന്ന് വേട്ട

Janayugom Webdesk
ന്യൂഡല്‍ഹി
May 28, 2022 9:40 pm

രാജ്യത്ത് വ്യാപക മയക്കുമരുന്ന് വേട്ട. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ രാജ്യത്താകമാനം നടത്തിയ പരിശോധനകളില്‍ 35 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു. ഈ മാസം 24ന് സിംബാബ്‌വെയില്‍ നിന്ന് ബംഗളുരുവിലെത്തിയ രണ്ട് വനിതകളില്‍ നിന്ന് ഏഴ് കിലോ ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് മയക്കുമരുന്ന് മാഫിയകള്‍ക്ക് നേതൃത്വം നല്‍കുന്ന ഒരു നൈജീരിയന്‍ പൗരനെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ 34.89 കിലോ ഹെറോയിനും 5.8 ലക്ഷം രൂപയും ഏജന്‍സി പിടിച്ചെടുത്തു. 

ഡല്‍ഹി വിമാനത്താവളത്തില്‍ 28 കോടിയുടെ കൊക്കെയ്നുമായി രണ്ട് ഉഗാണ്ട സ്വദേശിനികള്‍ കസ്റ്റംസിന്റെ പിടിയിലായി. 180ലധികം കൊക്കെയ്ന്‍ ഗുളികകളാണ് യുവതികളുടെ വയറില്‍ ഒളിപ്പിച്ച നിലയില്‍ ഇന്ദിരാ ഗാന്ധി എയര്‍പോര്‍ട്ടില്‍ പിടികൂടിയത്. കശ്മീരില്‍ മയക്കുമരുന്നും ഐഇഡിയുമായി എത്തിയ സ്ത്രീ അടങ്ങുന്ന മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. പട്രോളിങ്ങിനിടെ വടക്കൻ കശ്മീരിലെ അതിർത്തി ജില്ലയായ കുപ്‌വാരയിലെ സാധന ടോപ്പില്‍ വച്ച് ട്രക്കില്‍ കടത്തുകയായിരുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. 

Eng­lish Summary:Big drug bust in the country
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.