കോഴിക്കോട് നാദാപുരത്ത് ലഹരി മരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ ആണ് നാദാപുരം പൊലീസ് പിടികൂടിയത്. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, കമ്പളക്കാട് സ്വദേശിനി അഖില എന്നിവർ അറസ്റ്റിൽ ( 26 ) എന്നിവരാണ് അറസ്റ്റിലായത്. 32 ഗ്രാം എം ഡി എം എയാണ് ഇവരുടെ കൈയില്‍ നിന്നും കണ്ടെടുത്തത്. ഇന്നലെ രാത്രി പേരേട് വാഹന പരിശോധനക്കിടയിലാണ് നാദാപുരം എസ് ഐ അനിഷ് വടക്കേടത്ത് നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.