കോവിഡ് കാലത്ത് എടിഎമും വേണ്ട പൈസയും വേണ്ട; ഇടപാടുകളെല്ലാം ഇപ്പോൾ ഇങ്ങനെയാണ്

Web Desk
Posted on September 07, 2020, 1:53 pm

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഡിജിറ്റൽ പേമെന്റ് രംഗത്തേക്ക് കടന്നു വരുന്നവരുടെ എണ്ണം ഉയരുകയാണ്. സമീപകാലത്ത് ഇടപാടുകളുടെ എണ്ണത്തിൽ ഗണ്യമായി വർധനവ് ഉണ്ടായതിനാൽ ഇന്ത്യയിലെ ഡിജിറ്റൽ പേമെന്റ് വിപണി വരും നാളുകളിൽ വൻവളർച്ച നേടിയേക്കുമെന്നാണ് പഠനം പറയുന്നത്.

രാജ്യത്തെ ഡിജിറ്റൽ പേമെന്റുകൾ 2025 ഓടെ മൂന്ന് മടങ്ങിലേറെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2025 ഓടെ രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളുടെ മൂല്യം 7,092 ലക്ഷം കോടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ ഡിജിറ്റൽ പേമെന്റ് വിപണിയുടെ മൂല്യം 2,162 ലക്ഷം കോടി ആയിരുന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് ഉപഭോക്താക്കളുടെ സമീപനത്തിൽ വന്ന മാറ്റവും സർക്കാരിന്റെ സാമ്പത്തിക ഉൾപ്പെടുത്തൽ നയങ്ങളും രാജ്യത്തെ ഡിജിറ്റൽ പേമെന്റുകൾ കുതിച്ച് ഉയരാൻ കാരണമാകും. നിലവിൽ മൊബൈൽ പേമെന്റ് ഉപയോക്താക്കളുടെ എണ്ണം 160 ദശലക്ഷം ആണ്. ഇത് 2025 ഓടെ അഞ്ചിരട്ടിയോളം ഉയർന്ന് 800 ദശലക്ഷത്തോളം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോലറ്റുകളുടെ ഉപയോഗത്തിൽ തുടർന്നും വർധന പ്രതീക്ഷിക്കുന്നുണ്ട്.

Eng­lish sum­ma­ry; Big growth in dig­i­tal pay­ments in the com­ing days

You may also like this video;