25 April 2024, Thursday

Related news

April 12, 2024
March 6, 2024
February 14, 2024
February 12, 2024
February 2, 2024
January 19, 2024
January 16, 2024
January 2, 2024
December 4, 2023
December 2, 2023

കൊച്ചിയിൽ വൻ ലഹരിവേട്ട ;ആറംഗ സംഘം പിടിയില്‍

Janayugom Webdesk
August 19, 2021 11:34 am

കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. കാക്കനാട് കേന്ദ്രീകരിച്ച് ഇന്ന് പുലര്‍ച്ചെ കസ്റ്റംസും എക്‌സൈസ് വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഒരു കോടി രൂപയുടെ 100 ഗ്രാം എംഡിഎംഎയുമായി ഏഴംഗ സംഘമാണ് എക്‌സൈസ് പിടിയിലായത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ട്.
കാക്കനാട് ചില ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. 

ചെന്നൈയില്‍ നിന്ന് സാധനം എത്തിച്ച് കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവടങ്ങളില്‍ വില്‍പന നടത്തുന്ന സംഘമാണ് പിടിയിലായത്. കുടുംബാംഗങ്ങള്‍ എന്ന് പറഞ്ഞ് കാറില്‍ സഞ്ചരിച്ചിരുന്ന ഇവര്‍ പരിശോധനകള്‍ ഒഴിവാക്കാനായി മുന്തിയ ഇനം നായ്ക്കളെ ഒപ്പം കൂട്ടിയിരുന്നു. 

ഇതിന് മുന്‍പും കൊച്ചിയിലെ ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസ് ലഹരി മരുന്ന് വേട്ട നടത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിലായത്. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്ന് എക്‌സൈസ് അറിയിച്ചു.
eng­lish summary;Big nar­cotics arrest­ed in kochi
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.