പത്തനംതിട്ട: മണ്ഡല പൂജക്ക് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കേ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി നിലയ്‌ക്കലിലും പ്രധാന ഇടത്താവളത്തിലും ഭക്തരുടെ വാഹങ്ങൾ നിയന്ത്രിക്കുന്നു. വ്യാഴാഴ്ച്ചയാണ് അയ്യപ്പൻ ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തെത്തുക.
ഒരു ലക്ഷത്തോളം തീർത്ഥാടകരാണ് ഇന്നലെ മാത്രം ശബരിമല ദർശനം നടത്തിയത്. തിരക്ക് നിയന്ത്രിക്കാൻ വാഹങ്ങൾ ഇടത്താവളം മുതൽ പോലീസ് നിയന്ത്രിച്ചു തുടങ്ങി. മരക്കൂട്ടം വരെ ഭക്തരുടെ നീണ്ട നിര നീളുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മണ്ഡലപൂജ കണക്കിലെടുത്ത് നാളെ മുതൽ കൂടുതൽ പൊലീസിനെ വിന്യസിക്കും.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.