‘രജിത് കുമാറിന് വേണ്ടി മാറ്റിവെച്ചിരിക്കുന്ന കഥാപാത്രം’; ബിഗ്‌ബോസില്‍ നിന്നും പുറത്തായ രജിത് കുമാറിനെ വെള്ളിത്തിരയിലേക്ക് ക്ഷണിച്ച് പ്രമുഖ സംവിധായകന്‍

Web Desk
Posted on March 13, 2020, 7:01 pm

ബിഗ്‌ബോസ് 2 എന്ന മലയാള ടെലിവഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രേഷക ശ്രദ്ധ നേടിയ താരമാണ് രജിത് കുമാര്‍. ബിഗ്‌ബോസില്‍ നിന്നും താരം പുറത്തായതോടെ സിനിമയിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആലപ്പി അഷ്‌റഫിന്റെ കഥതിരക്കഥയില്‍ പെക്‌സന്‍ അംബ്രോസ് എന്ന യുവ സംവിധായകന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലേയ്ക്കാണ് രജിത്തിന് ക്ഷണം. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍, മാനസികാശുപത്രിയില്‍ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ സൈക്കാട്രിസ്റ്റിന്റെ കഥാപാത്രമാണ് രജിത്ത് കുമാര്‍.

‘ക്രേസി ടാസ്‌ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കോമഡിക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കുമെന്നും രജിത്കുമാറിന് വേണ്ടി മാറ്റി വെച്ചിരിക്കുന്ന കഥാപാത്രമാണ് ഇതെന്നും അഷ്‌റഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. അണിയറ പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് രജിത് കുമാറിനോട് സംസാരിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറയുന്നു.

ബിഗ്‌ബോസ് സീസണ്‍ ടുവിലൂടെ ഒരുപാട് ആരാധകരെ സമ്പാദിച്ച താരമാണ് രജിത് കുമാര്‍. വിജയി ആകുമെന്ന് പ്രേഷകര്‍ ഒന്നടങ്കം പ്രതീക്ഷിച്ച താരത്തിന് അപ്രതീക്ഷിതാമായാണ് ബിഗ്‌ബോസില്‍ നിന്നും പുറത്ത് പോകേണ്ടി വന്നത്. ബിഗ് ബോസ് നല്‍കിയ ഒരു ഗെയിമിനിടെ മത്സരാര്‍ത്ഥികളില്‍ ഒരാളായ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചതാണ് രജിത്തിനെ പുറത്താക്കുന്നതിലേയ്ക്ക് കാര്യങ്ങള്‍ എത്തിയത്. ഇത് ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചു. കുറച്ച് നാള്‍ മുമ്പാണ് രേഷ്മ കണ്ണിന് ഇന്‍ഫെക്ഷനായി ട്രീറ്റ്‌മെന്റ് കഴിഞ്ഞ് വന്നത്.

ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണ്ണ രൂപം;

ഡോക്ടര്‍ രജിത് കുമാര്‍
ബിഗ് ബോസില്‍ നിന്നും
ബിഗ് സ്‌ക്രി നിലേക്ക്

Feel fly­ing enter­tain­ment ന്റെ Banar ല്‍
ആലപ്പി അഷറഫിന്റെ കഥാതിരക്കഥയില്‍
പെക്‌സന്‍ അംബ്രോസ് എന്ന യുവ സംവിധായകന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ’ ക്രേസി ടാസ്‌ക് ’ .
കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കും.. പുതുമുഖങ്ങള്‍ക്ക് എറെ പ്രാധാന്യമുള്ള ഈ ചിത്രം. മെന്റല്‍ അസൈലത്തില്‍ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയിലൂടെയാണ്
കടന്നു പോകുന്നത്.

ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ ക്യാരക്ടര്‍ ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെ ഏറെ
ജനപ്രിയനായ ഡോക്ടര്‍ രജിത്കുമാറിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് സംവിധായകന്‍.
ഇതിലേക്കായ് അദ്ദേഹവുമായ് ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.