ജനപ്രീതി നേടി മുന്നേറുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. കഴിഞ്ഞ സീസണിലെ കമിതാക്കൾ ആയിരുന്നു പേർളിയും ശ്രീനിഷിനും. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് പേര്‍ളി മാണിയും ശ്രീനിഷും പ്രണയത്തിലാവുന്നത്. പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ മേയ് മാസം ഇരുവരും വിവാഹിതരായി.
കഴിഞ്ഞ തവണ ഏറ്റവുമധികം ആളുകള്‍ ഷോ കണ്ടതിന് കാരണവും ബിഗ് ബോസിലെ പ്രണയമായിരുന്നു. പുതിയ സീസണ് തുടങ്ങിയതോടെ ഇത്തവണയും അങ്ങനെ ഒരു കപ്പിള്‍സ് ഉണ്ടാവുമോ എന്ന ചോദ്യം ഉയർന്നു വന്നിരുന്നു. പേർളി ശ്രീനിഷ് ദമ്പതികള്‍ക്ക് ശേഷം ബിഗ് ബോസിലെ അടുത്ത പ്രണയിതാക്കള്‍ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
അതിന് സാധ്യത കല്‍പ്പിക്കുന്ന രണ്ട് മത്സരാര്‍ഥികള്‍ സുജോ മാത്യൂവും അലക്സാന്ഡ്രയുമാണ്. മത്സരാര്ഥികളില് ഒരാളായ രജിത്താണ് ഇരുവരും തമ്മില്‍ പ്രണയമുണ്ടെന്ന് കണ്ടെത്തിയത്. ഇപ്പോള്‍ ബിഗ് ബോസും ഇവരെ കമിതാക്കള്‍ ആക്കിയിരിക്കുകയാണ്.
ബിഗ് ബോസിലെ പുതിയ ടാസ്കിന്റെ ഭാഗമായിട്ടായിരുന്നു വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഒളിച്ചോടുന്ന കമിതാക്കളായി സാന്ദ്രയും സുജോയും എത്തിയത്. ഇരുവരെയും രജിത്തിന്റെ കഥാപാത്രമായ നമ്പൂതിരി ഏറെ വിമര്‍ശിക്കുന്നതും ശപിക്കുന്നതും കാണാം. അതിലേറെ രസകരമായ കാര്യം, ബിഗ് ബോസിലൂടെ വീണ്ടുമൊരു പ്രണയത്തിനുള്ള സാധ്യതയാണ് ഇപ്പോള്‍ തുറന്നിട്ടിരിക്കുന്നത് എന്നതാണ്. എന്തിരുന്നാലും പേർളി ശ്രീനിഷിനു ശേഷം വരുന്ന അടുത്ത പ്രണയിതാക്കളെ കാത്തിരുന്നു തന്നെ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.