Web Desk

January 17, 2020, 3:32 pm

ബിഗ് ബോസിൽ തമ്മിലടി തുടങ്ങി: മുഖം കൊടുക്കാതെ ഫുക്രു, കണ്ണ് നിറഞ്ഞ് വീണ, ഇവര്‍ പുറത്തേക്ക്

Janayugom Online

എന്നും ജനശ്രദ്ധ പിടിച്ച് പറ്റിയിട്ടുള്ള ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ്. ഇപ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ 2 വിന് തുടക്കം കുറിച്ച് ഏതാനും ദിനങ്ങള്‍ കഴിയുമ്പോള്‍ തന്നെ പല തരത്തിലുള്ള വിവാദങ്ങള്‍ക്കും മത്സരാര്‍ഥികള്‍ തമ്മിലുള്ള പൊരിഞ്ഞ പോരിനും വേദി സാക്ഷ്യം വഹിച്ച് കഴിഞ്ഞു. എന്നിരുന്നാലും കഴിഞ്ഞ സീസണിലെ പേര്‍ലി — ശ്രീനിഷ് പ്രണയ ജോഡികളെപ്പോലെ ഈ സീസണിലും അത്തരത്തിലൊരു പ്രണയം ഉടലെടുത്ത വാര്‍ത്തയും കഴിഞ്ഞ ദിവസം നമ്മള്‍ അറിയുകയുണ്ടായി. സുജോ മാത്യൂവും അലക്‌സാന്‍ഡ്രയും തമ്മില്‍ പ്രണയിത്തിലാണെന്നായിരുന്നു മത്സരാര്‍ഥികളില്‍ ഒരാളുടെ കണ്ടുപിടുത്തം. എന്തായാലും ബിഗ് ബോസ് സീസണ്‍ 2 വിലെ പുതിയ വിശേഷങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.

മുഖം കൊടുക്കാതെ ഫുക്രു, കണ്ണ് നിറഞ്ഞ് വീണ


പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ രണ്ട് താരങ്ങളാണ് വീണാ നായരും ഫുക്രുവും. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകരെ ചിരിപ്പിച്ചിരുന്ന വീണ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ലായെന്ന് ഈ ഇടയ്ക്ക് തുറന്ന് പറഞ്ഞിരുന്നു. സങ്കടത്തോടെ കണ്ണുനിറച്ചായിരുന്നു വീണയെ ബിഗ് ബോസ് വേദിയില്‍ കണ്ടത്.

എന്നാല്‍ ടിക് ടോക് ഫെയിം ഫുക്രുവിന്റെ കാര്യം അങ്ങനെയല്ല. എല്ലാവരോടും തമശയോടെ സമീപിക്കുന്ന പ്രകൃതക്കാരനാണ് ഫുക്രു. വീണയോട് ഒഴികെ. മുഖാമുഖം അടുത്ത് കണ്ടിട്ടും ഫുക്രു വീണയോട് മിണ്ടിയിരുന്നില്ലായെന്നാണ് പുതിയ പരാതി. ഇതാണ് താരത്തെ സങ്കടപ്പെടുത്തിയതും. ഫുക്രു എന്താ ഇങ്ങനെയെന്ന സംസാരവും ആരാധകര്‍ക്കിടയില്‍ നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം വോട്ട് നേടാനുള്ള പരിപാടിയണെന്നാണ് ഒരു കൂട്ടം പ്രേക്ഷകര്‍ പറയുന്നത്.

പ്രശ്‌ന പരിഹാരത്തിന് ആര്യ

വീണയും ഫിക്രുവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് ആര്യയാണ്. നീയെന്താണ് അവളുടെ ഒപ്പമിരുന്ന് സംസാരിക്കാത്തതെന്നായിരുന്നു ആര്യ ഫുക്രുവിനോട് ചോദിച്ചത്. മഞ്ജുവും ആര്യക്ക് അരികിലുണ്ടായിരുന്നു. അവള്‍ അവിടെ നിന്ന് കരയുകയാണെന്നും ഒന്ന് പോയിപ്പറയെടായെന്നും ആര്യ പറഞ്ഞിരുന്നു. ആര്യയും മഞ്ജുവും ഇവരുടെ പിണക്കം മാറ്റിക്കാനുള്ള ശ്രമങ്ങളിലാണ്.

തമ്മിലടി തുടങ്ങി


ഈ ആഴ്ചയില്‍ പുറത്ത് പോവാന്‍ സാധ്യതയുള്ള മത്സരാര്‍ഥികളാണ് സുജോ മാത്യുവും എലീന പടിക്കലും. ഇരുവരും തമ്മിലുള്ള വഴക്കിടലും പ്രേക്ഷക ശ്രദ്ദ പിടിച്ചുപറ്റാനായി. തുണി മടക്കി വെക്കുന്നതിനിടെ എലീനയും സുജോയും തമ്മില്‍ വഴക്ക് തുടങ്ങിയത്. അലവലാതികളോട് മിണ്ടരുതെന്ന് എലീന പറഞ്ഞതാണ് സുജോയെ പ്രകോപിപ്പിച്ചത്. അലകസാന്‍ഡ്രയും എലീനയും തമ്മില്‍ സംസാരിക്കവേ സുജോയും അടുത്തുണ്ടായിരുന്നു. ഈ സമയത്ത് എലീന അലവലാതികള്‍ എന്ന് പറഞ്ഞത് വലിയ വഴക്കിലേക്ക് എത്തി. സുജോയെ അങ്ങനെ വിളിച്ചിട്ടില്ലെന്ന് എലീന പറയുമ്പോള്‍ നീ എന്തിനാണ് ഷോ കാണിക്കുന്നതെന്നും മറ്റുള്ളവരെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും സുജോ പറഞ്ഞു.

ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കം വലിയ ബഹളത്തിലെത്തിയപ്പോള്‍ മറ്റ് മത്സരാര്‍ഥികളെല്ലാം എത്തി സാന്ത്വനിപ്പിക്കുകയായിരുന്നു. കുറച്ച് സമയത്തിനുള്ളില്‍ സുജോയുടെ അടുത്ത് പോയി ക്ഷമ ചോദിച്ച് എലീന മാതൃകയായി. ഇതിനിടെ താന്‍ പറയുന്നത് കേള്‍ക്കാന്‍ ആരുമില്ലെന്ന് വിഷമിച്ച് എലീന സ്വിമിങ് പൂളിലേക്ക് എടുത്ത് ചാടിയിരുന്നു. ശേഷം ബാത്ത് റൂമില്‍ പോയി കരഞ്ഞ എലീനയെ കെട്ടിപിടിച്ച് സുജോ ആശ്വസിപ്പിക്കുകയും ചെയ്തു.

ആദ്യം ജയില്‍, പിന്നെ പുറത്തേക്ക്

ആഴ്ചയുടെ അവസാനത്തിലാണ് ബിഗ് ബോസില്‍ എലിമിനേഷന്‍ നടക്കുന്നത്. അതുവരെ നടന്ന ടാസ്‌ക്കുകളിലെ പ്രകടനവും സഹമത്സരാര്‍ത്ഥികളുടെ നോമിനേഷനും പ്രേക്ഷകരുടെ വോട്ടിംഗുമൊക്കെ പരിശോധിച്ചതിന് ശേഷമാണ് പുറത്തേക്ക് പോവുന്നയാളെ തിരഞ്ഞെടുക്കുന്നത്. ഇത്തവണ ബിഗ് ബോസില്‍ ഒരു ജയില്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പെഷല്‍ ടാസ്‌ക്കില്‍ പ്രകടനത്തില്‍ പിന്നാക്കമായവരെയാണ് ബിഗ് ബോസ് ജയിലില്‍ അടച്ചത്. രാജിനി ചാണ്ടിയും രജിത് കുമാറുമായിരുന്നു ഇപ്രകാരം ജയിലിന് അകത്തായത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ തുറന്നുവിട്ടത്.

ഇവര്‍ക്കും പുറത്തേക്ക് പോകാം


രജിത് കുമാര്‍, സുജോ മാത്യു, അലക്‌സാന്‍ഡ്ര, എലീന പടിക്കല്‍, സോമദാസ്, രാജിനി ചാണ്ടി ഇവരാണ് ഇത്തവണ എലിമിനേഷനെ അഭിമുഖീകരിക്കുന്നത്. മത്സരത്തില്‍ നിലനില്‍ക്കാന്‍ ഇവരില്‍ പലരും യോഗ്യരല്ലെന്ന് സഹമത്സരാര്‍ത്ഥികളാണ് ഇപ്പോള്‍ പറഞ്ഞത്. പ്രേക്ഷകരുടെ വോട്ടിംഗ് കൂടി പരിഗണിച്ചാണ് എലിമിനേഷനില്‍ ആരാണ് പുറത്തേക്ക് പോവേണ്ടതെന്ന് തീരുമാനിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ ബിഗ് ഹൗസില്‍ നിലനിര്‍ത്താനായുള്ള ശ്രമത്തിലാണ് ആരാധകര്‍.

YOU MAY ALSO LIKE THIS VIDEO..