ബിഗ് ബോസ് സീസണ് വണ്ണിന് ലഭിച്ച അതേ സ്വീകരണമാണ് സീസണ് രണ്ടിനും ലഭിക്കുന്നത്. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് വേതനമായി വലിയ തുക തന്നെ കിട്ടും എന്നെല്ലാമുള്ള വാര്‍ത്തകള്‍ നിരന്തരമായി കാണാറുണ്ട് എന്നാല്‍ സത്യത്തില്‍ ഇവരുടെ വേതനങ്ങള്‍ എത്രയാണ് എന്ന് കൃത്യമായി അറിവില്ല. എന്നാല്‍ ഓരോ മത്സരാര്ത്ഥയ്ക്കും വ്യത്യസ്തമായ വേതന കണക്കുകളാണ് പുറത്തു വരുന്നത്.
സിനിമ നടി രാജിനി ചാണ്ടിക്ക് ദിവസം ലഭിച്ചിരുന്നത് 30000 രൂപയാണ്, ടെലിവിഷന്‍ അവതാരകയും നടിയുമായ എലീന പടിക്കല്‍, നടിയും ബഡായി ബംഗ്ലാവ് ഫെയിം ആര്യ, സിനിമ സീരിയല്‍ താരം മഞ്ജു പത്രോസ്, എര്ഹോസ്റ്റസും മോഡലുമായ അലക്സാന്‍ഡ്ര എന്നിവരുടെ ദിവസ വരുമാനം 40000 രൂപയാണ്.
റേഡിയോ ജോക്കി ആയ രഘു, പശസ്ത നടിയായ തെസ്നി ഖാൻ എന്നിവർക്ക് 35000 രൂപയും ഷാജു നവോദയ 50000 രൂപ, നടിയും നർത്തകിയുമായ വീണ നായർക്ക് 50000 രൂപ ടിക്കറ്റോക് സിനിമ താരം പരീക്കുട്ടി 25000 രൂപ രജിത് കുമാറിന്റെ ദിവസ വരുമാനം 30000 രൂപയാണ്, സിനിമ സീരിയൽ നടൻ പ്രദീപിന് ദിവസം 30000 രൂപ ടിക് ടോക് താരം ഫുക്രുവിന്റെ ദിവസ വരുമാനം 25000 രൂപ, ഗായകൻ സോമദാസ് 30000 രൂപ്, മോഡലും നടിയുമായ രേഷ്മ നായർ 38000 രൂപ,അലക്സാൻഡ്രയുടെ ദിവസ വേതനം 40000 രൂപയാണ്, സുരേഷ് കൃഷ്ണയുടെ ദിവസ വരുമാനം 30000 രൂപ സുജോ 35000 രൂപ എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വരുമാനം.
എല്ലാവരുടെയും വരുമാനം കടത്തി വെട്ടികൊണ്ട് അവതാരകനായ മോഹൽലാലിന്റെ വരുമാനം ഒന്ന് മുതൽ രണ്ടു ലക്ഷം രൂപവരെയാണ് ഒരു ദിവസം . സോഷ്യൽ മീഡിയകളും മറ്റു റിപ്പോർട്ടുകളിലും വന്ന കണക്കുകളാണ് ഇതെങ്കിലും ഇവയ്ക്കു ഔദ്യോഗിക സ്ഥിരീകരണം ഇല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.