സുശാന്തിന്റെ മരണം; മഹാരാഷ്ട്ര പൊലീസും ബിഹാര്‍ പൊലീസും തമ്മിലടി

Web Desk

പട്ന

Posted on August 04, 2020, 11:52 am

സുശാന്ത് സിങിന്റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ മഹാരാഷ്ട്രയിലെയും ബിഹാറിലെയും പൊലീസ് സേനകള്‍ പരസ്പരം സഹകരിക്കുന്നില്ലെന്ന് പരാതി. അന്വേഷണവുമായി ബന്ധപ്പെട്ട് ബിഹാര്‍ പൊലീസുമായി സഹകരിക്കേണ്ടയില്ലെന്നാണ് മഹാരാഷ്ട്രയുടെ തീരുമാനം.

കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ പൊലീസുമായി സഹകരിക്കേണ്ടെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ യാതൊരു രേഖയും കൈമാറില്ലെന്ന് നിലപാടെടുത്തത്.

ബിഹാര്‍ പൊലീസിന്റെ അന്വേഷണത്തില്‍ നിയമ സാധുതയില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാരിനും പൊലീസിനുമെതിരെ ബിഹാര്‍ ഡിജിപി രംഗത്തു വന്നത്.

സുശാന്ത് മരിച്ചിട്ട് 50 ദിവസം പിന്നിട്ടിരിക്കുകയാണ്. മഹാരാഷ്ട്ര പൊലീസിന്റെ കഴിവിനെ കുറിച്ച് സര്‍ക്കാരിന് അഭിമാനം ഉണ്ടെങ്കില്‍ കേസുമായി ബന്ധപ്പെട്ട് അവര്‍ എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്ന് ബിഹാര്‍ ഡിജിപി ഉന്നയിച്ചു.

അതേസമയം, സുശാന്തിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി കുടുംബം നല്‍കിയ പരാതി മുംബൈ പൊലീസ് തളളി. ഫെബ്രുവരി 25 നാണ് ബാന്ദ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നതായി സുശാന്തിന്റെ പിതാവ് നേരത്തെ പറഞ്ഞിരുന്നു. സുശാന്ത് മരിക്കുന്നതിനും നാലു മാസം മുൻപായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY: bihar and maha­rash­tra police fight in sushan­th’s dead

YOU MAY ALSO LIKE THIS VIDEO