
വരാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. 48 പേരുകളാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെഹാൽഗാവ്, വൈശാലി, നർകതഗഞ്ജ് എന്നീ മണ്ഡലങ്ങളുടെ കാര്യത്തിൽ കോൺഗ്രസും ആർ ജെ ഡി യും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടയിലാണ് കോൺഗ്രസ് ആദ്യഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ബിഹാർ കോൺഗ്രസ് പ്രസിഡൻ്റ് രാജേഷ് റാമിന് കുതുംബ സീറ്റും, കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാന് കഡ്‌വ സീറ്റും തന്നെ നൽകാൻ തീരുമാനമായി. ആദ്യ പട്ടികയിൽ മൂന്ന് വനിതാ സ്ഥാനാർത്ഥികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.