ബിഹാറില്‍ ചൂടുകാറ്റില്‍ 40 പേര്‍ മരിച്ചതായി സര്‍ക്കാര്‍

Web Desk
Posted on June 16, 2019, 12:04 pm

പാട്ന: ബിഹാറില്‍ ചൂടുകാറ്റില്‍ 40പേര്‍ മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഔറംഗബാദില്‍ തന്നെ 30 പേര്‍ മരിച്ചെന്നാ ണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടി സ്വീകരിക്കാന്‍ ജില്ല മജിസ്ട്രേറ്റുമാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ പേരെ ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സദര്‍ ആശുപത്രിയില്‍ 30 പേരെ പ്രവേശിപ്പിച്ചതില്‍ പത്തുപേരുടെ നില ഗുരുതരമാണ്. 15 പേരെ മരിച്ച നിലയിലാണ് എത്തിച്ചത്.

47 ഡിഗ്രിവരെ ചൂട് ഉയര്‍ന്നിട്ടുണ്ട്. ഗയയില്‍ ഇന്നലെ സാധാരണ താപനിലയില്‍നിന്നും എട്ട് ഡിഗ്രിവരെ ഉയര്‍ന്ന്  45.2 വരെയായിട്ടുണ്ട്.