October 6, 2022 Thursday

Related news

February 15, 2022
November 28, 2021
October 11, 2021
August 22, 2021
June 28, 2021
June 23, 2021
June 14, 2021
June 13, 2021
April 12, 2021
October 2, 2020

പൊലീസുകാരനെ ആൾക്കുട്ടം തല്ലിക്കൊന്നു: മൃതദേഹം കണ്ട മാതാവ്​ കുഴഞ്ഞ്​ വീണുമരിച്ചു

Janayugom Webdesk
പട്​ന
April 12, 2021 4:04 pm

ബംഗാളിൽ പൊലീസുകാരനെ ആൾക്കുട്ടം തല്ലിക്കൊന്നു. കിഷൻഗഞ്ച്​ പൊലീസ്​ സ്​റ്റേഷനിലെ എസ്​ എച്ച്​ ഒയായ അശ്വിനി കുമാറാണ്​ (52) പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്​പൂർ ജില്ലയിലെ ഗോൽബോഖർ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ വെച്ച്​ കൊല്ലപ്പെട്ടത്​. ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട പൊലീസുകാരൻറെ മൃതദേഹം കണ്ട മാതാവ്​ കുഴഞ്ഞ്​ വീണുമരിച്ചു. 70കാരി ഊർമിള ദേവിയാണ് മരിച്ചത്. ശനിയാഴ്ചയാണ് ദാരുണ സംഭവം നടന്നത്.

ഇരുചക്ര വാഹന മോഷണവുമായി ബന്ധപ്പെട്ട്​ തെരച്ചിലിനായാണ്​​ അശ്വിനി കുമാർ പന്തപാഡ ഗ്രാമത്തിലെത്തിയത്​. അവിടെ വെച്ച്​ ആൾകൂട്ടം ആക്രമിക്കുകയായിരുന്നു​. ശേഷം ഇദ്ദേഹത്തിൻറെ മൃതദേഹം സ്വന്തം നാടായ ജാനകി നഗറിലേക്ക്​ കൊണ്ടുപോയി. മകൻറെ ചേതനയറ്റ ശരീരം കണ്ട 70കാരിയായ ഊർമിള ദേവി കുഴഞ്ഞ്​ വീണ്​ മരിക്കുകയായിരുന്നു.

അമ്മയുടെയും മകൻറെയും അന്ത്യകർമ്മങ്ങൾ ഞായറാഴ്ച നാട്ടിൽ വെച്ച്​ നടന്നു.

അതെ സമയം കുമാറിനൊപ്പം ബംഗാളിൽ റെയ്​ഡിനായി പോയ ഏഴ്​ പൊലീസുകാരെ സസ്​പെൻഡ്​ ചെയ്​തു. ആൾകൂട്ടം ആക്രമിക്കാൻ വന്ന വേളയിൽ സഹപ്രവർത്തകനെ സംരക്ഷിക്കാതെ രക്ഷപ്പെ​ട്ടെന്ന്​ കാണിച്ചാണ്​ നടപടി. റെയ്​ഡിനെത്തിയ സംഘത്തിന്​ ബംഗാൾ പൊലീസിൻറെ സഹായം ലഭിച്ചില്ലെന്ന്​ കിഷൻഗഞ്ച്​ എസ്​ പി കുമാർ ആശിഷ്​ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ​തിരക്കുകളിലായതിനാലാണ്​ ബിഹാർ പൊലീസിന്​ ഒറ്റക്ക്​ തെരച്ചിൽ നടത്തേണ്ടി വന്നത്​. ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട്​ അഞ്ചുപേരെ ബംഗാൾ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. മൂന്ന്​ പേരെ ശനിയാഴ്ചയും രണ്ടുപേരെ ഞായറാഴ്ചയുമാണ്​ പൊലീസ്​ പിടികൂടിയത്​.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.