16 December 2025, Tuesday

Related news

December 15, 2025
December 15, 2025
December 13, 2025
December 4, 2025
December 3, 2025
December 2, 2025
November 26, 2025
November 23, 2025
November 22, 2025
November 21, 2025

ബിഹാർ തിരഞ്ഞെടുപ്പ്; രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ, 15 സംസ്ഥാന മന്ത്രിമാർ മത്സരരംഗത്ത്

Janayugom Webdesk
പാറ്റ്ന
November 10, 2025 8:37 am

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. സംസ്ഥാനത്തെ 20 ജില്ലകളിലെ 122 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. 15 സംസ്ഥാനമന്ത്രിമാർ ഉൾപ്പെടെ 1302 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്ന് കോടിയിലധികം വോട്ടർമാർ രണ്ടാം ഘട്ടത്തിൽ വോട്ട് ചെയ്യാനെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പോളിങ്ങിനായി 45,399 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 599 ബൂത്തുകൾ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേകം മാറ്റിവെച്ചിട്ടുണ്ട്.
നേരത്തെ, നവംബർ ആറാം തീയതി നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 121 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 64 ശതമാനത്തിന് മുകളിൽ പോളിങ് റിപ്പോർട്ട് ചെയ്തിരുന്നു. 47 ശതമാനത്തോളം സ്ത്രീ വോട്ടർമാരുള്ള ആദ്യഘട്ടത്തിൽ മിണാപുരിലും ബെഗുസരായിലും അടക്കം മികച്ച പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.