13 November 2025, Thursday

Related news

November 13, 2025
November 12, 2025
November 12, 2025
November 12, 2025
November 10, 2025
November 10, 2025
November 7, 2025
November 7, 2025
November 7, 2025
November 6, 2025

ബിഹാർ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

Janayugom Webdesk
പട്ന
October 14, 2025 4:16 pm

ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും യഥാക്രമം താരാപൂരിലും ലഖിസാരായ് സീറ്റിലും മത്സരിക്കും. 71 സ്ഥാനാർത്ഥികൾ ഉൾപ്പെടുന്ന പട്ടികയാണ് പാർട്ടി പുറത്തിറക്കിയത്. കൂടാതെ ആർജെഡി സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തനായിരുന്ന മുൻ കേന്ദ്രമന്ത്രി രാംകൃപാൽ യാദവിനും ദനാപൂരിൽ സീറ്റ് നൽകിയിട്ടുണ്ട് ബിജെപി.
ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ നിയമസഭാ സ്പീക്കർ നന്ദ് കിഷോർ യാദവിന്റെ പേരില്ല എന്നതും ശ്രദ്ദേയമാണ്. 2010 മുതൽ പട്ന സാഹിബ് സീറ്റിൽ തുടർച്ചയായി മത്സരിച്ചിരുന്നത് നന്ദ് കിഷോർ ആയിരുന്നു. ഇത്തവണ രത്‌നേഷ് കുശ്‌വാഹയെ ബി.ജെ.പി ഈ സീറ്റിൽ മത്സരിപ്പിക്കും. മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ തർക്കിഷോർ പ്രസാദ് കതിഹാർ മണ്ഡലത്തിലും ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ സിവാനിലും ഗതാതഗത മന്ത്രി നിതിൻ നബിൻ ബങ്കിപൂരിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കും. കോമൺ‌വെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ ജേതാവായ ഷൂട്ടർ ശ്രേയസി സിങ് കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച ജാമുയി സീറ്റിലും ഇത്തവണ മത്സരിക്കും.

ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപൂർ 2010മുതൽ ജെഡിയുവിന്റെ കൈകളിലാണ്. നേരത്തെ സാമ്രാട്ട് ചൗധരിയുടെ പിതാവ് ശകുനി ചൗധരിയും പിന്നീട് ലാലു യാദവും ഈ സീറ്റിൽ മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 13, 2025
November 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.