ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി, പോളിങ്ങ് 53.65 ശതമാനം

Web Desk

 പട്ന :

Posted on October 28, 2020, 10:41 pm

ബിഹാർ നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് 53.65 ശതമാനത്തോളം പേർ വോട്ടു രേഖപ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടിങ് നടന്നത്. രാവിലെ മന്ദഗതിയിലായിരുന്ന പോളിങ്ങ് ഉച്ചയ്ക്കുശേഷം മെച്ചപ്പെട്ടു. കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

എന്നാൽ ഔറംഗബാദ് ജില്ലയിലെ മാവോയിസ്റ്റ് മേഖലയായ ദിബ്രയിൽ പോളിങ് ബൂത്ത് പരിസരത്തു നിന്ന് രണ്ട് ബോംബുകൾ കണ്ടെടുത്തു. ചിലയിടങ്ങളിൽ വോട്ടിങ് മെഷീൻ തകരാറുകാരണം പോളിങ്ങ് വൈകി. ജാമുയി മണ്ഡലത്തിൽ വോട്ടിങ്ങ് യന്ത്രം തകരാറായ 55 ബൂത്തുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആർജെഡി സ്ഥാനാർത്ഥി ആവശ്യപ്പെട്ടു. 1066 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഇവരിൽ ഏഴു സംസ്ഥാന മന്ത്രിമാരുണ്ട്.

37 മണ്ഡലങ്ങൾ എൻഡിഎയുടേതും 34 എണ്ണം മഹാ സഖ്യത്തിന്റെയും സിറ്റിങ് സീറ്റുകളാണ്. രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുത്തു. തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടതിന് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

ENGLISH SUMMARY: bihar first phase vot­ing completed

YOU MAY ALSO LIKE THIS VIDEO