Web Desk

ന്യൂഡല്‍ഹി

December 16, 2020, 9:26 pm

മദ്യനിരോധനമുള്ള ബിഹാര്‍ മദ്യ ഉപഭോഗത്തില്‍ മുമ്പിൽ

Janayugom Online

മദ്യ ഉപഭോഗത്തില്‍ മഹാരാഷ്ട്രയെ കടത്തിവെട്ടി ബിഹാര്‍. ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കിയ ബിഹാര്‍ മദ്യ ഉപഭോഗത്തില്‍ മഹാരാഷ്ട്രയെക്കാള്‍ മുന്നിലാണ്. 2016ലാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.

ബിഹാറില്‍ 15.5 ശതമാനം പുരുഷന്മാരാണ് മദ്യം ഉപയോഗിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇത് 13.9 ശതമാനമാണ്. ബിഹാറിലെ നഗരങ്ങളില്‍ 0.4 ശതമാനവും ഗ്രാമങ്ങളില്‍ 0.5 ശതമാനം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നവരാണെന്ന് സര്‍വേയില്‍ സൂചിപ്പിക്കുന്നു. ബിഹാറിലെ നഗരങ്ങളെക്കാള്‍ കൂടുതലാണ് ഗ്രാമങ്ങളിലെ മദ്യ ഉപഭോഗം. ബിഹാറിലെ നഗരങ്ങളിലെ മദ്യ ഉപഭോഗം 14 ശതമാനവും ഗ്രാമങ്ങളില്‍ 15.8 ശതമാനവുമാണ്. തെലങ്കാനയില്‍ മദ്യത്തിന്റെ ഉപഭോഗം മദ്യം സുലഭമായ ഗോ­വയെക്കാള്‍ മുന്നിലാണ്. ഗോവയിലെ പു­രുഷന്മാരില്‍ 36.9 ശതമാനം പേര്‍ മദ്യം ഉപയോഗിക്കുന്നവരാണ്. എന്നാള്‍ തെലങ്കാനയില്‍ ഇത് 43.3 ശതമാനമാണ്. മദ്യ ഉപഭോഗം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങള്‍ ഗുജറാത്തും ജമ്മുകശ്മീരുമാണ്. ഗുജറാത്തില്‍ 5.8 ശതമാനവും ജമ്മു കശ്മീരില്‍ 8.8 ശതമാനവും പുരുഷന്മാരാണ് മദ്യം ഉപയോഗിക്കുന്നത്.

രാജ്യത്തെ മദ്യ ഉപഭോഗത്തിനെക്കാളും അധികമാണ് പുകയില ഉപയോഗമെന്ന് സര്‍വേ വ്യക്തമാക്കുന്നു. പുകയില ഉപയോഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം മിസോറാമാണ്. മിസോറാമില്‍ 75 ശതമാനം പുരുഷന്മാരും 65 ശതമാനം സ്ത്രീകളും പുകയില ഉപയോഗിക്കുന്നവരാണ്.

Eng­lish Sum­ma­ry : Bihar Leads In Alco­hol Consumption

You May Also Like This Video