20 April 2024, Saturday

ബീഹാർ മദ്യ ദുരന്തം; മരണം ഏഴായി

Janayugom Webdesk
പട്ന
August 5, 2022 11:34 am

ബീഹാർ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സരൺ ജില്ലയിലെ ഛപ്രയിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. കഴിച്ചവരിൽ ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടു. പ്രദേശത്തേക്ക് മെഡിക്കൽ സംഘങ്ങളെ അയച്ചതായി ജില്ല കലക്റ്റർ രാജേഷ് മീണ അറിയിച്ചു.

ഛപ്ര സദർ ആശുപത്രിയിലും പട്ന മെഡിക്കൽ കോളജ് ആശുപത്രിയിലും നിരവധി പേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ ഗ്രാമവാസികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. ഛപ്ര പൊലീസ് അനധികൃത മദ്യവ്യാപാരിയെ അറസ്റ്റ് ചെയ്തതായി അറിയിച്ചിരുന്നു.

Eng­lish summary;Bihar Liquor Dis­as­ter; Sev­en deaths

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.