16 April 2024, Tuesday

Related news

April 15, 2024
April 7, 2024
April 5, 2024
April 4, 2024
April 3, 2024
March 28, 2024
March 21, 2024
March 21, 2024
March 20, 2024
March 18, 2024

അടിവസ്ത്രം മാത്രം ധരിച്ച് ബിഹാര്‍ എംഎല്‍എയുടെ ട്രെയിൻ യാത്ര; വിവാദമായപ്പോൾ വിശദീകരണവുമായി രംഗത്ത്

Janayugom Webdesk
പട്ന
September 3, 2021 5:41 pm

അടിവസ്ത്രം മാത്രം ധരിച്ചുള്ള ബിഹാര്‍ എംഎല്‍എയുടെ ട്രെയിന്‍ യാത്ര വിവാദമായതിന് പിന്നാലെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജെഡിയു എംഎല്‍എ. എംഎല്‍എ ഗോപാല്‍ മണ്ഡലാണ് പാറ്റ്നയില്‍ നിന്ന് ഡല്‍ഹി വരെ അടിവസ്ത്രം മാത്രം ധരിച്ച് സഞ്ചരിച്ചത്. സ്ത്രീകളടക്കം യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ട്മെന്‍റിലായിരുന്നു എംഎല്‍എയും ഉണ്ടായിരുന്നത്. 

എന്നാല്‍ ഇത് ചോദ്യം ചെയ്തവര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയെന്നും പരാതിയുണ്ട്. അടിവസ്ത്രം ധരിച്ച് ട്രെയിനുള്ളിൽ നിൽക്കുന്ന എംഎൽഎയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വ്യാഴാഴ്ച പട്ന ‑ഡല്‍ഹി തേജസ് രാജധാനി എക്സിപ്രസിലെ ഫസ്റ്റ് ക്ലാസ് കംപാർട്ട്മെന്റിലാണ് സംഭവം നടന്നത്. 

യാത്ര ചെയ്യുന്ന സമയത്ത് വയറിന് അസ്വസ്ഥത തോന്നിയത് കൊണ്ടാണ് അത്തരത്തിൽ വസ്ത്രം ധരിച്ചതെന്ന് വിശദീകരിച്ച് ​ഗോപാൽ മണ്ഡൽ അടിവസ്ത്രവും ബനിയനും ധരിച്ചിരുന്നുവെന്ന് പറയുന്നു. വയറിന് അസ്വസ്ഥത അനുഭവപ്പെട്ടത് കൊണ്ടാണ് അത്തരത്തിൽ വസ്ത്രം ധരിക്കേണ്ടി വന്നതന്നും താന്‍ കള്ളം പറയില്ലെന്ന് ​ഗോപാൽ മണ്ഡൽ വിശദീകരിച്ചു. 

ENGLISH SUMMARY:Bihar MLA’s train jour­ney wear­ing only under­wear went viral
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.