Web Desk

പട്ന

June 25, 2021, 8:57 pm

ബിഹാറിൽ കാലി സിറിഞ്ച് കൊണ്ട് കുത്തിവയ്പ്പ്,ദൃശ്യങ്ങള്‍ പുറത്ത്

Janayugom Online

ബിഹാറിലെ ചാപ്രയിൽ കോവിഡ് വാകിസിനേഷനെടുക്കാന്‍ എത്തിയ ആള്‍ക്ക് കാലി സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ്പു നൽകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജൂണ്‍ 21നാണ് സംഭവം നടന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നഴ്‌സിനെ ജോലിയില്‍ നിന്ന് നീക്കി.

യുവാവ് വാക്‌സിനെടുക്കാന്‍ എത്തിയപ്പോള്‍ കൂടെ വന്ന സുഹൃത്ത് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. നഴ്‌സ് പുതിയ സിറിഞ്ച് എടുത്ത് മരുന്ന് കയറ്റാതെ നേരിട്ട് കുത്തിവയ്ക്കുന്നത് വീഡിയോയില്‍ പതിഞ്ഞതോടെ ഇയാള്‍ സംഭവം സുഹൃത്തിനോട് പറയുകയായിരുന്നു. മരുന്ന് ഇല്ലാതെയാണ് കുത്തിവയ്പ്പിന് വിധേയനായതെന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വീണ്ടും കുത്തിവയ്ക്കാന്‍ നഴ്‌സ് തയ്യാറായെങ്കിലും കടുത്ത തലവേദന മൂലം യുവാവ് സമ്മതിച്ചില്ല.

നഴ്‌സ് മനപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും വാക്‌സിനേഷന്‍ സെന്ററിലെ തിരക്ക് മൂലം അറിയാതെ സംഭവിച്ചതാകാമെന്നും ഡിഐഒ പറഞ്ഞു. നഴ്‌സിന് തിരക്ക് മൂലം അബദ്ധം പറ്റിയതാവാമെന്നും നഴ്‌സിനെതിരെ നടപടിയെടുക്കരുതെന്നും വീഡിയോയിലെ യുവാവും അധികൃതരോട് ആവശ്യപ്പെട്ടു.
eng­lish summary;Bihar nurse gives ’emp­ty shot’ to man, video goes viral
you may also like this video;