
രഞ്ജി ട്രോഫിക്കുള്ള ബിഹാർ ടീമിനെ പ്രഖ്യാപിച്ചു. സാക്കിബുൽ ഗനി നായകനാകുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ 14കാരനായ വൈഭവ് സൂര്യവംശിയാണ്. ഇതോടെ രഞ്ജി ട്രോഫി ചരിത്രത്തില്‍ പ്രായം കുറഞ്ഞ വൈസ് ക്യാപ്റ്റനെന്ന നേട്ടം വൈഭവിന്റെ പേരിലായി. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് വൈഭവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ നിന്ന് രാജസ്ഥാന് വേണ്ടി സെഞ്ചുറി നേടിയതോടെ, ടി20യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ക്രിക്കറ്റർ എന്ന ലോക റെക്കോഡും വൈഭവ് സ്വന്തമാക്കിയിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റിലും വൈഭവ് തിളങ്ങിയിരുന്നു. 78 പന്തില്‍നിന്ന് സെഞ്ചുറി തികച്ച സൂര്യവംശി യൂത്ത് ടെസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ചുറിയും സ്വന്തമാക്കി. വൈഭവിന്റെ കഴിവും പരിചയസമ്പത്തും കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് ബിസിഎ പ്രസിഡന്റ് ഹര്‍ഷ് വര്‍ധന്‍ പ്രതികരിച്ചു. നാളെ തുടങ്ങുന്ന പ്ലെയ്റ്റ് ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ബിഹാർ അരുണാചൽ പ്രദേശിനെ നേരിടും. കഴിഞ്ഞ സീസണിൽ ഒരു വിജയം പോലും നേടാൻ സാധിക്കാതിരുന്ന ബിഹാറിനെ രണ്ടാം ഡിവിഷനായ പ്ലെയ്റ്റ് ലീഗിലേക്ക് തരംതാഴ്ത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.