19 March 2024, Tuesday

Related news

March 18, 2024
March 17, 2024
March 15, 2024
March 10, 2024
March 9, 2024
March 5, 2024
March 5, 2024
February 29, 2024
February 29, 2024
February 24, 2024

വിജേഷ് സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെട്ടത് മൃതദേഹം കടത്താന്‍

വാഹനം കിട്ടാതായപ്പോള്‍ കട്ടിലിനടിയില്‍ ഉപേക്ഷിച്ചു
Janayugom Webdesk
നെടുങ്കണ്ടം
March 26, 2023 4:40 pm

സുഹൃത്തുക്കളോട് വിജേഷ് വാഹനം ആവശ്യപ്പെട്ടത് ഭാര്യ വത്സമ്മ എന്ന അനുമോളുടെ മൃതദേഹം മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി മറവ് ചെയ്യുന്നതിനായിരുന്നു സംശയം ബലപ്പെടുന്നു. പിക്കപ്പ് ഡ്രൈവറായ വിജേഷ് ഓട്ടം പോകുന്നതിനായി സുഹൃത്തുക്കളോട് വാഹനം ആവശ്യപ്പെട്ടുവെങ്കിലും ആരും വാഹനം നല്‍കിയില്ല. സാമ്പത്തിക ഇടപാടില്‍ കൃത്യത ഇല്ലാത്തതിനാല്‍ സുഹൃത്തുകള്‍ ആരും ബിജേഷിന് വാഹനം നല്‍കാന്‍ തയ്യാറായില്ലായിരുന്നു. വാഹനം ലഭിക്കാതെ വന്നതോടെ മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച് കടന്നതെന്നാണ് വിലയിരുത്തല്‍. 

ഫോറന്‍സിക് സംഘം കട്ടിലില്‍ നിന്നും കൊല്ലപ്പെട്ട യുവതിയുടേതെന്ന് കരുതുന്ന രക്ത സാമ്പിളുകള്‍ കണ്ടെടുത്തതായാണ് ലഭിക്കുന്ന സൂചന. കേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ തേടിയാണ് ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന നടത്തിയത്. കട്ടപ്പന ബവ്റിജസ് കോര്‍പ്പറേഷന് സമീപത്ത് വെച്ച് പരിചയപ്പെട്ട വ്യക്തിക്ക് ബിജേഷ് അനുമോളുടെ ഫോണ്‍ 5000 രൂപയ്ക്ക് വിറ്റിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് അനുമോളുടെ ഫോണ്‍ കണ്ടെടുത്തിരുന്നു. ഒളിവില്‍ പോയ ഭര്‍ത്താവ് ബിജേഷിന് വേണ്ടിയുള്ള അന്വേഷണം സംസ്ഥാനത്തും പുറത്തും ഊര്‍ജ്ജിതമാക്കി. പ്രതിക്കായി തിരച്ചില്‍ നടത്താന്‍ കട്ടപ്പന ഡി.വൈ.എസ്.പി. നിഷാദ്മോന്റെ കീഴില്‍ നാലു സ്‌ക്വാഡുകള്‍ രൂപീകരിച്ചു. കുമളിയില്‍ നിന്നും വിജേഷിന്റെ മൊബൈല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ പോയ സ്ഥലങ്ങളിലെ കിട്ടാവുന്നത്ര സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് വരികയാണ് പൊലീസ്. 

Eng­lish Sum­ma­ry; Bijesh asked his friends for a vehi­cle to trans­port the dead body

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.