വഞ്ചിയൂർ ട്രഷറി തട്ടിപ്പ്‌ കേസ്‌ പ്രതി ബിജുലാൽ അറസ്‌റ്റിൽ

Web Desk

തിരുവനന്തപുരം

Posted on August 05, 2020, 12:15 pm

വഞ്ചിയൂര്‍ സബ് ട്രഷറി കേസിലെ പ്രധാന പ്രതി ബിജുലാലിനെ അന്വേഷണ സംഘം കണ്ടെത്തി. തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫീസില്‍ വച്ചാണ് പൊലീസ് ബിജുലാലിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ബിജുലാലിന്റെ ബാലരാമപുരത്തെ വീട്ടിലും കരമനയിലെ വാടകവീട്ടിലും ബന്ധുവീടുകളിലുമെല്ലാം ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു.

കേസെടുത്ത് നാലാം ദിനമാണ് ബിജുലാലിനെ പിടികൂടിയത്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക പൊലീസ് സംഘത്തിനാണ് അന്വേഷണ ചുമതല. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ കലക്ടറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും 2 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഓണ്‍ലൈൻ വഴി കൈമാറി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ ജൂലൈ 31 വരെ പല തവണയായി ബിജു ലാല്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അറസ്റ്റ് ഒഴിവാക്കുന്നതിനായി തിരുവനന്തപുരം പ്രിൻസിപ്പല്‍ സെക്ഷൻസ് കോടതിയില്‍ ബിജുലാല്‍ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. സംശയത്തിന്റെയും തെറ്റിദ്ധാരണയുടെയും പേരിലാണ് ക്രൂശിക്കപ്പെടുന്നതെന്നും താൻ നിരപരാധിയാണെന്നും ബിജുലാല്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

ENGLISH SUMMARY: biju lal on police cus­tody

YOU MAY ALSO LIKE THIS VIDEO