August 9, 2022 Tuesday

Related news

July 20, 2022
July 19, 2022
June 27, 2022
June 20, 2022
June 9, 2022
May 23, 2022
May 22, 2022
May 7, 2022
April 23, 2022
April 6, 2022

ഇത്തരത്തിലുള്ളവർക്ക് പെണ്‍മക്കളെ വിവാഹം ചെയ്ത് നല്‍കുമ്പോള്‍ രക്ഷിതാക്കള്‍ രണ്ടുവട്ടം ആലോചിക്കണം: മുന്നറിയിപ്പുമായി ബിജു പ്രഭാകർ

Janayugom Webdesk
തിരുവനന്തപുരം
January 13, 2020 11:59 am

തിരുവനന്തപുരത്ത് യുവതിയും സുഹൃത്തുക്കളും സദാചാര ആക്രമണം നേരിട്ട സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്.സദാചാര ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പെണ്‍മക്കളെ വിവാഹം കഴിച്ച് നല്‍കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ബിജു പ്രഭാകര്‍ ഐഎഎസ്.കഴിഞ്ഞ ദിവസം ശംഖുമുത്ത് യുവതിക്ക് നേരെയുണ്ടായ സദാചാര ഭീഷണിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജിലൂടെയാണ് ബിജു പ്രഭാകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആക്രമണത്തിന് ഇരയായ യുവതിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ബിജുപ്രഭാകര്‍ ഐഎഎസുകാരന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ളവര്‍ വിവാഹിതരാവുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വൈകൃതം ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആദ്യമായി ശ്രീലക്ഷ്മിയെ അഭിനന്ദിക്കട്ടെ. ശംഖുമുഖം ബീച്ചില്‍ രാത്രിയില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവത്തില്‍ പ്രതിഷേധിക്കാനും ആ രാത്രിയില്‍ തന്നെ പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കാനും കാണിച്ച ആ bold­ness വേണം നമ്മുടെ പെണ്‍കുട്ടികള്‍ മാതൃക ആക്കേണ്ടത് . ശ്രദ്ധയില്‍ പേട്ടയുടന്‍തന്നെ ഈ വിഷയം തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ശ്രി. ബലറാം കുമാര്‍ ഉപാധ്യായ IPS ന്റെ ശ്രദ്ധയില്‍ കൊണ്ട് വന്നു. ഇന്നലെ (11 01 2020) രാത്രി 11ന് 45 മണിക്ക് ശംഖുമുഖം ബീച്ച് ഭാഗത്ത് വച്ച് കണ്ടാലറിയാവുന്ന ഏഴോളം പേര്‍ ചേര്‍ന്ന് ചീത്ത വിളിച്ചും ടിയാളുടെ മാനത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത തിലേക്ക് ശ്രീലക്ഷ്മിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസ് സ്റ്റേഷന്‍ ക്രൈം 64/2020 U/s 341,294(b) 323,509 & 34 IPC പ്രകാരം12/01/2020 14.15 മണിക്ക് കേസ് രജിസ്റ്റര്‍ ചെയ്തെന്നു അദ്ദേഹം അറിയിച്ചു . ഇപ്പോള്‍ ഇന്ന് വൈകിട്ട് നാലുപേരെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അറസ്‌റ് ചെയ്യപ്പെട്ട ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നല്‍കുന്നു.

1. Nahas S/o.Mohammed Ibtrahim Mahin, TC.70/3101, Puthu­val Purayi­dam, Vallakadavu.P.O,

2. Mohammed Ali, S/o/.Abdul Salam, TC 46/203, Kuris­sumoodu Vila, Vallakadavu,

3. Suhaib S/o Nazarud­heen , TC 70/3101, Puthu­v­el Purayidom, Vallakadavu

4. Anzari, S/o. Mohammed Salam TC 70/1830, Manikkav­i­lakom, Poothu­ra P.O.,

ഇത്തരത്തില്‍ ഇനിയും കേസുകള്‍ ഇവരുടെ പേരിലോ മറ്റു സാമൂഹിക വിരുദ്ധരുടെ പേരിലോ ആവര്‍ത്തിച്ചു രജിസ്റ്റര്‍ ചെയ്താല്‍ Ker­ala Anti Social Activties (Pre­ven­tion ) Act 2007 അനുസരിച്ചു ഒരു വര്‍ഷം വരെ ജയിലില്‍ തടവില്‍ ഇടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു അധികാരം ഉണ്ട്. അതുകൊണ്ടു കൂടുതല്‍ ജനങ്ങള്‍ ഇത്തരക്കാര്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം അന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്രത്തിലുള്ളവര്‍ കല്യാണം കഴിക്കുകയാണെങ്കിയില്‍ ആ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വൈകൃതം ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ നേരിടേണ്ടി വരും എന്ന് ഈ പ്രദേശത്തുള്ള ജനങ്ങള്‍ മനസ്സിലാക്കണം. അതിനാല്‍ ഇത്തരക്കാര്‍ക്ക് പെണ്മക്കളെ കല്യാണം കഴിച്ചു കൊടുക്കുന്നതിനു മുന്‍പ് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും രക്ഷിതാക്കള്‍ രണ്ടുെ വട്ടം ആലോചിക്കേണ്ടതുണ്ട്. വനിതാ സംഘടനകള്‍ ഇത്തരക്കാര്‍ക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തിയാല്‍ നിരവധി പെണ്‍കുട്ടികള്‍ രക്ഷപെടും.

”സധൈര്യം മുന്നോട്ട് ’ എന്ന വനിതാ ശിശു വികസന വകുപ്പിന്റെ പരിപാടിയുടെ ഭാഗമായുള്ള ”പൊതു ഇടം, എന്റേതും’ എന്ന Night walk ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും ആഴ്ചയില്‍ കുറഞ്ഞത് ഒരു ദിവസം എന്ന രീതിയില്‍ വകുപ്പ് സംഘടിപ്പിച്ചു വരുന്നു. മാര്‍ച്ച് 8 വരെയോ അതിനു ശേഷമോ തുടര്‍ച്ചയായി കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലുമാണ് സംഘടിപ്പിക്കുന്നത്. ശ്രീലക്ഷ്മിയെ പോലെ ഇത്തരത്തില്‍ കൂടുതല്‍ പേര് ധൈര്യ സമേതം പൊതു സ്ഥലങ്ങള്‍ വീണ്ടെടുക്കാനായി രാത്രിയില്‍ ഇറങ്ങി നടന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള ഞരമ്പ് രോഗികളെ പോലീസില്‍ ഏല്‍പ്പിക്കാന്‍ സാധിക്കുകയുള്ളു എന്ന് മനസിലാക്കുക. ഇറങ്ങി നടക്കുമ്പോള്‍ ഒപ്പം ഒരു വിസില്‍ കരുതാന്‍ മറക്കേണ്ട. ഒക്കുമെങ്കില്‍ പേപ്പര്‍ സ്‌പ്രേയും. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.

Eng­lish sum­ma­ry: : Biju Prab­hakar post on Thiru­vanan­tha­pu­ram moral policing

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.