Monday
27 May 2019

‘തനിക്ക് അഞ്ചുവർഷമായിട്ടും പരോൾ തരുന്നില്ല’പരാതിയുമായി ബിജു 

By: Web Desk | Wednesday 20 June 2018 9:42 AM IST


biju radhakrishnan

തിരുവനന്തപുരം: തനിക്ക് പരോള്‍ അനുവദിക്കുന്നില്ലെന്ന് ആരോപണവുമായി സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷന്‍. മനുഷ്യാവകാശ കമ്മിഷനാണ് ബിജു പരാതി നൽകിയത്.

അഞ്ച് വര്‍ഷമായി ജയിലില്‍ തുടരുന്ന തനിക്ക് ഒരിക്കല്‍ പോലും പരോള്‍ ലഭിച്ചില്ലെന്നു ബിജു നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തില്‍ ജയില്‍ ഡി ജി പിയോട് മനുഷ്യവകാശ കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ബിജു രാധാകൃഷ്ണന്‍ കഴിഞ്ഞ മാര്‍ച്ച്‌ പത്തിനാണ് പരോളിന് അപേക്ഷ നല്‍കിയത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരാള്‍ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍ പരോള്‍ അനുവദിക്കാം. ജില്ലാ പ്രൊബേഷണറി ഓഫീസറും പൊലീസും നല്‍കുന്ന അനുകൂല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ ലഭിക്കുക. പ്രൊബേഷണറി ഓഫിസര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പൊലീസ് റിപ്പോര്‍ട്ട് എതിരാണെന്ന് മനുഷ്യാവാകാശ കമ്മിഷന് ബിജുവിന്റെ അഭിഭാഷക നല്‍കിയ പരാതിയില്‍ പറയുന്നു.