റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികനു ദാരുണാന്ത്യം

Web Desk
Posted on September 30, 2019, 8:08 pm

മൂലമറ്റം: കൊച്ചി എളംകുളം മെട്രോ റെയില്‍വേ സ്‌റ്റേഷനു സമീപം സഹോദരന്‍ അയ്യപ്പന്‍ റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികനു ദാരുണാന്ത്യം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പ്രോഗ്രാം മാനേജരായി ജോലി ചെയ്യുന്ന ഇടുക്കി കുളമാവ് സ്വദേശി ആര്‍. ഉമേഷ് കുമാര്‍ (32) ആണ് മരിച്ചത്.

കുളമാവ് കൊച്ചുകരയില്‍ വീട്ടില്‍ രവീന്ദ്രന്റെ മകനാണ്. കുഴിയില്‍ വീണ സ്‌കൂട്ടര്‍ റോഡില്‍ തെന്നി വീഴുകയും പിറകെ വന്ന സ്വകാര്യ ബസ് ഇയാളുടെ ദേഹത്തു കയറുകയുമായിരുന്നു. ഉമേഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സംസ്‌കാരം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നടത്തും. ഭാര്യ: ദിവ്യ, മകള്‍: ദിയ