കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Web Desk
Posted on November 17, 2019, 10:55 pm

ചാലിയം: കരുവൻ തിരുത്തി മഠത്തിൽ പാടത്തിനു സമീപം കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാലിയം വട്ടപ്പറമ്പ് ഗവ. എൽ. പി. സ്കൂളിന് സമീപം കൈതയിൽ ചോഴക്കാട്ട് സിനാൻ മൻസിലിൽ അബ്ദുൽ നാസറിന്റെ മകൻ മുഹമ്മദ് സിനാൻ ( 20) ആണ് മരിച്ചത്. സഹയാത്രികനായ മുഹമ്മദ് അസ്ഹറി (22)ന് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ഇദ്ദേഹത്തെ പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.

ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജാശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. മാതാവ്: ഹബീബസഹോദരങ്ങൾ: ഉനൈസ് (ഒമാൻ) നുസ്റത്ത്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച ഉച്ചയോടെ ചാലിയം ജുമാ മസ്ജിദിൽ.